ഹുദ അൽനൂർ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsദമ്മാം: ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ അൽഅഹ്സ ഹുദാ അൽനൂർ സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ദേശീയ പതാക ഉയർത്തി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ ഭരണഘടന വിഭാവന ചെയ്യുന്ന മൂല്യങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് പ്രിൻസിപ്പൽ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ സ്വാംശീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രം, ദേശഭക്തി തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കിയുള്ള വിവിധ പരിപാടികൾ അരങ്ങേറി. ഹെഡ് മിസ്ട്രസ് ഷാഹിദ, വിദ്യ, ജസ്ന അഡ്മിൻ ഓഫിസർമാരായ സിറാജ്, മുഹമ്മദ് അലി, ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.