സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsജിദ്ദ: ജിദ്ദയിലെ പ്രമുഖ ജലവിതരണ ഏജൻസിയായ അഹമ്മദ് ഹിന്ദി ഗ്രൂപ്പ് ഓഫ് കമ്പനീസ് 90ാമത് സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഷറഫിയയിലെ ഓഫിസിൽ നടന്ന സ്നേഹ വിരുന്ന് സ്പോൺസർ അബ്ദുറഹ്മാൻ ഫലാഹ് അൽസുലമി ഉദ്ഘാടനംചെയ്തു. കമ്പനി ചെയർമാൻ പി.ടി.കെ. അഹമ്മദ് ഹിന്ദി അധ്യക്ഷതവഹിച്ചു.
നൂറോളം ജീവനക്കാരിൽനിന്നും താമസരേഖയുടെ അവസാന രണ്ടക്കം 90 വരുന്നവർക്ക് പ്രത്യേകം ഭാഗ്യസമ്മാനം നൽകി. കാസിം മലപ്പുറം, അസീസ് വടകര, ശഫീഖ് മച്ചിങ്ങൽ, മുഹമ്മദ് മുസ്തഫ എന്നിവർ സമ്മാനത്തിനർഹരായി. കമ്പനി മാനേജർ പി.ടി. റഷീദ് ഹിന്ദി, ഡയറക്ടർ റിസ്വാൻ അഹമ്മദ്, ഫലാഹ് അഹമ്മദ് സുലമി, ആർ.കെ. തഹ്ദീർ എന്നിവർ സംസാരിച്ചു. നവാസ് മംഗളൂരു, താഹിർ തങ്ങൾ, ഹാരിസ് പി. ഗഫൂർ വടകര, നസീർ മച്ചിങ്ങൽ, പി.ടി. സുനീർ, എം.കെ. ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.