ഐ.ടി.ഇ.ഇ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി ഇവൻറ് ശ്രദ്ധേയമായി
text_fieldsറിയാദ്: ഐ.ടി എക്സ്പേർട്സ് ആൻഡ് എൻജിനീയേഴ്സ് റിയാദ് ചാപ്റ്റർ ടോർസെക്യൂർ സൈബർ സൈക്യൂരിറ്റി കമ്പനിയുമായി ചേർന്ന് സൈബർ സെക്യൂരിറ്റി ഇവൻറ് സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ‘ചേഞ്ച് ഇൻ ത്രട്ട് ലാൻഡ്സ്കേപ്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടോർസെക്യൂർ സഹസ്ഥാപകൻ ശൈഖ് സലീം ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡൻറ് മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫ്സാദ് വാഴയിൽ പരിപാടി നിയന്ത്രിച്ചു. റിയാദിലെ നിരവധി ഐ.ടി വിദഗ്ധരും എൻജിനീയർമാരും പരിപാടിയിൽ പങ്കെടുത്തു. ആദ്യ സെഷനിൽ ‘ചേഞ്ച് ഇൻ ത്രട്ട് ലാൻഡ്സ്കേപ്’ എന്ന വിഷയത്തിൽ നടന്ന സൈബർ സെക്യൂരിറ്റി ശിൽപശാലയിൽ ട്രെൻഡ് മൈക്രോ സിസ്റ്റം എൻജിനീറിങ് മാനേജർ അമീർ ഖാൻ സംസാരിച്ചു.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ സാധ്യതകളെയും തുടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും കമ്പനിയുടെ സുരക്ഷ അപര്യാപ്തതയെയും അതിനെ മറികടക്കാൻ ചെയ്യേണ്ട മുൻ കരുതലുകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് സൈബർ സെക്യൂരിറ്റി വിഷയത്തിലുള്ള ഗ്രൂപ് ചർച്ചയും ചോദ്യോത്തര സെഷനുമുണ്ടായിരുന്നു. മുനീബ് പാഴൂർ ‘ഐ.ടി.ഇ.ഇ വേ ഫോർവേഡ്’ എന്ന വിഷയത്തിൽ കൂട്ടായ്മയുടെ പ്രാധാന്യവും ഭാവിപരിപാടികളും വിശദീകരിച്ചു. ഗ്രൂപ് ചർച്ചകൾക്ക് സുഹാസ് ചെപ്പാലി, യാസർ ബക്കർ, പി.വി. അമീർ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് അഹമ്മദ് സ്വാഗതവും എൻ.കെ. ഷമീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.