'ടെക്ടോക്'ന്യൂസ് അവറുമായി െഎ.ടി.ഇ.ഇ
text_fieldsറിയാദ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഇന്ത്യൻ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഐ.ടി എക്സ്പേര്‍ട്സ് ആൻഡ് എൻജിനീയേഴ്സ് (ഐ.ടി.ഇ.ഇ) 'ടെക്ടോക്' എന്ന പുതിയ ന്യൂസ് അവർ പരിപാടി ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഐ.ടി രംഗത്തെ പുതിയ സാങ്കേതിക വാർത്തകൾ, വരാൻ പോകുന്ന വെല്ലുവിളികൾ തുടങ്ങിയവ പാനൽ ചർച്ചകളിലൂടെയും ക്ലാസ് മുഖാന്തരവും അവതരിപ്പിക്കുന്നതാണ് ഇത്. തുടക്കത്തിൽ മാസംതോറും ക്രമേണ രണ്ടാഴ്ചയിലൊരിക്കലും ഇത് നടക്കും.
ഓരോ പരിപാടിയുടെയും മുന്നോടിയായി അതത് മേഖലകളിൽ പ്രാവീണ്യമുള്ളവരെ ഗൂഗ്ൾ ഫോം വഴി തിരഞ്ഞെടുക്കും. തുടക്കത്തിൽ പ്രോഗ്രാം മോഡറേറ്ററായി ഷാജിൽ മേലേതിൽ, റിയസ് ഇബ്രാഹിം എന്നിവരെ തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച് ആേലാചിക്കാൻ ചേർന്ന യോഗത്തിൽ സാജിദ് പരിയാരത്ത് അധ്യക്ഷത വഹിച്ചു. ശൈഖ് സലിം, പി.പി. ബഷീർ, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. മുനീബ് പാഴൂർ സ്വാഗതവും റിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു. നിലവില്‍ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ മുതലായ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരാണ് സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ളത്. വിവര വിനിമയ രംഗത്തെ പുതിയ സാങ്കേതികവിദ്യകള്‍ പരസ്പരം കൈമാറുക, തൊഴില്‍ സാഹചര്യങ്ങളും തൊഴിലവസരങ്ങളും കണ്ടെത്തുക, അംഗങ്ങളുടെ വ്യക്തിത്വ വികസനം എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക മേഖലയില്‍ അംഗങ്ങളെ പരിശീലിപ്പിക്കുക, ജോലികളില്‍ മികവുപുലര്ത്താന് പ്രാപ്തരാക്കുക, ഐ.ടി രംഗത്തെ സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറാനും പുതിയ തൊഴില്‍ സാഹചര്യങ്ങള്‍, അവസരങ്ങള്‍ എന്നിവ കണ്ടെത്താനും അംഗങ്ങളെ സഹായിക്കാനും കൂട്ടായ്മ ഊന്നൽ നൽകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കൂട്ടായ്മക്ക് വാട്സ്ആപ്, ടെലഗ്രാം, ലിങ്കിഡിൻ, ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അക്കൗണ്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ www.itee.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.