Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​ണ്യ​ങ്ങ​ളു​ടെ...

പു​ണ്യ​ങ്ങ​ളു​ടെ താ​ഴ്​​വ​ര​യി​ൽ സം​സ്​​കാ​രി​ക സ​ദ​സ്സൊ​രു​ക്കി ‘ഇ​ത്​​റ’

text_fields
bookmark_border
ithra
cancel
camera_alt

കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സെ​ന്റ​ർ ഫോ​ർ വേ​ൾ​ഡ്​ ക​ൾ​ച​ർ

ദ​മ്മാം: റ​മ​ദാ​​ൻ രാ​വു​ക​ളെ ച​രി​ത്ര​മ​ധു​ര​വും മ​ഹ​നീ​യ​വു​മാ​യ സാ​ഹി​ത്യ ച​ർ​ച്ച​ക​ളാ​ൽ സ​മ്പ​ന്ന​മാ​ക്കി സാം​സ്​​കാ​രി​ക സ​ദ​സ്സ്​ ഒ​രു​ക്കി ഇ​ത്​​റ. യാ​ത്ര, ഫോ​​ട്ടോ​ഗ്ര​ഫി, ച​രി​ത്രം എ​ന്നി​ങ്ങ​നെ മൂ​ന്നു​ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സം​സ്​​കാ​രി​ക ച​ർ​ച്ച​ക​​ളാ​ണ്​ ദ​ഹ്​​റാ​നി​ലെ വേ​ൾ​ഡ് ക​ൾ​ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന​ത്.​ യാ​ത്രാ​സാ​ഹി​ത്യം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ ​ആ​ദ്യം ന​ട​ന്ന ച​ർ​ച്ച. കാ​ല​ത്തി​​ന്റെ ഗ​ഹ​ന​ത​ക​ളി​ലേ​ക്ക്​ ക​ട​ന്നു​പോ​യ യാ​ത്രി​ക​ർ ക​ണ്ടെ​ത്തി​യ അ​തി​മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ളാ​യി​രു​ന്നു ഇ​തി​ൽ.

പു​തു​താ​യി ക​ണ്ടെ​ത്തി​യ ച​രി​ത്ര നി​ർ​മി​തി​ക​ളും കൊ​ത്തു​പ​ണി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്​ ആ​ധു​നി​ക യാ​ത്രി​ക​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി. സാ​ഹി​ത്യ​ത്തി​ൽ ഇ​ടം​പി​ടി​ച്ച യാ​ത്രി​ക​രു​ടെ സാ​ഹ​സി​ക​ത​ക​ളും അ​നു​ഭ​വ​ങ്ങ​ളും ഉ​ദ്യേ​ഗ​ജ​ന​ക​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.സി​റി​യ​ൻ എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ നൂ​റി അ​ൽ ജ​റ​ഹ്, യാ​ത്രാ​സാ​ഹി​ത്യ​ത്തി​നു​ള്ള ഇ​ബ്‌​നു ബ​ത്തൂ​ത്ത അ​വാ​ർ​ഡി​ന്റെ സൂ​പ്ര​ണ്ട് അ​ബ്​​ദു​ല്ല അ​ൽ ഖു​ദ​യ്യ​ർ, മൊ​റോ​ക്ക​ൻ നോ​വ​ലി​സ്​​റ്റ്​ ഷു​ഐ​ബ് ഹാ​ലി​ഫി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​ൽ ജ​റ​ഹി​​ന്റെ ‘ദ ​സ്​​റ്റോ​ൺ സ​ർ​പ​ൻ​റ്​’, അ​ൽ ഖു​ദ​യ്യ​റി​​ന്റെ ‘എ​സ്ട്രാ​ഞ്ച്മെൻറ്​ വി​ത്ത് ദ ​ടേ​സ്​​റ്റ്​ ഓ​ഫ് ക​ർ​ത്താ​ല’, ഹാ​ലി​ഫി​യു​ടെ ‘ഭാ​വ​ന​യെ ഭ​യ​പ്പെ​ടാ​ത്ത യാ​ത്ര​ക​ൾ’ എ​ന്നീ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്​​തു.ര​ണ്ടാ​മ​ത്തെ പാ​ന​ൽ ച​ർ​ച്ച​യി​ൽ ട്രാ​വ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഹു​സൈ​ൻ ദ​ഗ്രി​രി​ക്കൊ​പ്പം സ​ഞ്ചാ​രി​ക​ളാ​യ ത​വാ​ബ് അ​ൽ​സു​ബൈ​യും സൗ​ദ് അ​ൽ ഈ​ദി​യും പ​ങ്കെ​ടു​ത്തു. ‘ഒ​രു സ്ഥ​ല​ത്തി​​ന്റെ ഓ​ർ​മ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള വ്യ​ത്യ​സ്ത സ​മീ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മൂ​വ​രും വി​ശ​ദീ​ക​രി​ച്ചു.

മൂ​ന്നാ​മ​ത്തെ സെ​ഷ​നി​ൽ, ഗ്ര​ന്ഥ​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ സു​ലൈ​മാ​ൻ അ​ൽ തീ​ബ്, ച​രി​ത്ര ഗ​വേ​ഷ​ക​ൻ മി​ഷാ​രി അ​ൽ ന​ഷ്മി, എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ലി സാ​ലെ​ഹ്​ എ​ന്നി​വ​ർ ‘ന​ഗ​ര​ങ്ങ​ളു​ടെ ക​ഥ​ക​ൾ: പൈ​തൃ​ക​വും ച​രി​ത്ര​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ച​ർ​ച്ച ചെ​യ്​​തു. സ​ന്ദ​ർ​ശ​ക​ർ​ക്ക് ‘ഹി​ജ്റ എ​ക്സി​ബി​ഷ’​​ന്റെ വെ​ർ​ച്വ​ൽ ടൂ​റും അ​നു​ഭ​വ​വേ​ദ്യ​മാ​കും. മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഹി​ജ്​​റ യാ​ത്ര​യെ ആ​ധു​നി​ക വീ​ക്ഷ​ണ​കോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണ്​ ‘ഹി​ജ്​​റ എ​ക്​​സി​ബി​ഷ​ൻ’.

ഇ​ത്​​റ​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന റ​മ​ദാ​ൻ പ​രി​പാ​ടി​യാ​ണ്​ ‘ഒ​യാ​സി​സ്​ ക​ൾ​ച്റ​ൽ മ​ജ്​​ലി​സ്’. രാ​ത്രി 10 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഇ​പ്പോ​ൾ ന​ട​ന്നു​​കൊ​ണ്ടി​രി​ക്കു​ന്ന ഹി​ജ്​​റ എ​ക്​​സി​ബി​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്. ഇ​വി​ടെ പ്ര​കാ​ശ​നം ചെ​യ്യു​ന്ന പു​സ്​​ത​ക​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. റ​മ​ദാ​​ന്റെ രാ​വു​ക​ൾ പൈ​തൃ​ക​വും അ​റി​വും അ​ത്ഭു​ത​വും സ​മ​ന്വ​യി​ച്ച മ​നോ​ഹ​ര അ​നു​ഭ​വ​മാ​ക്കു​ക എ​ന്ന​താ​ണ്​ ക​ൾ​ച​റ​ൽ ഒ​യാ​സി​സി​​​ന്റെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ithraiftar night
News Summary - ithra- iftar night
Next Story