പുതുവർഷത്തെ വരവേൽക്കാൻ വിവിധ പരിപാടികളുമായി 'ഇത്റ'
text_fieldsദമ്മാം: പുതുവർഷത്തെ സ്വീകരിക്കാൻ വിനോദവിജ്ഞാന പരിപാടികളുമായി ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം (ഇത്റ). ഈ മാസം 19ന് ഇത്റയിലെ ലഷ് ഗാർഡനിൽ ആരംഭിച്ച പരിപാടികൾ 31വരെ തുടരും. എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 8.45 വരെ നീളുന്ന പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കാളികളാകാം.
തണുപ്പുറഞ്ഞ സായാഹ്നങ്ങളെ വിനോദവും വിജ്ഞാനവും കൂട്ടിയിണക്കി ഊഷ്മളമാക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. വിനോദമെന്നതിലുപരി പല ശാസ്ത്ര പരീക്ഷണങ്ങളുടെ ഭാഗമാകാനും വിജ്ഞാനം ആർജിക്കാനും ഇത് സന്ദർശകരെ സഹായിക്കും. ആവർത്തന വിരസതകൾ ഒഴിവാക്കാൻ ഓരോ ദിവസസവും ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടികൾ തയാറാക്കിയിട്ടുള്ളത്.
എല്ലാ ദിവസവും കാണികൾക്ക് പുതുമകൾ സമ്മാനിക്കാൻ കഴിയും. തിങ്കളാഴ്ചകളിൽ പ്രകൃതിയിൽ എൻജിനീയറിങ് എന്ന വിഷയത്തിലാണ് പരിപാടികൾ നടക്കുന്നത്. ബോട്ടുകളും കപ്പലുകളും വെള്ളത്തിൽ സഞ്ചരിക്കുന്നതും വിമാനങ്ങൾ വായുവിൽ പറക്കുന്നതുമായ ശാസ്ത്രീയ അനുഭവങ്ങൾ കാണികൾക്ക് പകരും. ബോട്ടുകളും പട്ടങ്ങളും നിർമിച്ച് ആളുകൾക്ക് ഈ മത്സരങ്ങളിൽ പങ്കാളികളാകാം. ചൊവ്വാഴ്ചകളിൽ 'പ്രകൃതിയുടെ ചൂട്'എന്ന വിഷയത്തിലാണ് പരിപാടി നടക്കുന്നത്.
'ജല വിസ്മയങ്ങൾ'വിഷയത്തിൽ പരീക്ഷണങ്ങളും
സൂര്യന്റെ ഊർജം മുതൽ ഭൂമിയുടെ ഉൾഭാഗത്തെ ചൂടിന്റെ കേന്ദ്രം വരെ കണ്ടെത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടക്കുന്നത്. ബുധനാഴ്ചകളിൽ 'ജല വിസ്മയങ്ങൾ'എന്ന വിഷയത്തിൽ സന്ദർശകർക്ക് വിവിധ പരീക്ഷണങ്ങളുടെ ഭാഗമാകാം.
വ്യാഴാഴ്ചകളിൽ ലഷ് ഗാർഡനിൽ പങ്കെടുക്കുന്നവർ കാറ്റും അതിെൻറ ഗുണങ്ങളും നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ എങ്ങനെ മാറ്റുന്നുവെന്ന് പര്യവേക്ഷണം ചെയ്യും.
നമുക്ക് ചുറ്റുമുള്ള വായു, ടർബൈനുകൾ എങ്ങനെയാണ് നീങ്ങുന്നത്, എന്തുകൊണ്ടാണ് മനുഷ്യൻ കാറ്റിൽ നിന്നുള്ള ഊർജം ശേഖരിക്കാൻ ശ്രമിച്ചത് തുടങ്ങിയ അറിവുകൾ രസകരമായി മന സ്സിലാക്കാം. വെള്ളിയാഴ്ചകളിൽ 'ഭൂമിയുടെ നിധികൾ; ചളിയിൽനിന്ന് സസ്യങ്ങളുടെ വൈവിധ്യത്തിലേക്ക്'എന്ന വിഷയം കൈകാര്യംചെയ്യും. ഭൂമിയെയും അതിന്റെ നിധികളെയും ബന്ധപ്പെട്ട വിവരങ്ങൾ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. പ്രകൃതിയുമായി കൃത്യമായി മനസ്സിലാക്കിയാൽ സമ്പന്നമായ ഒരു ഹരിതലോകം സൃഷ്ടിക്കാം എന്ന സത്യം സന്ദർശകർക്ക് ബോധ്യമാക്കാനും ഇത് ഉപകരിക്കും.
ശനിയാഴ്ചകളിൽ 'സുസ്ഥിര കല; ഒരു ഹരിത ഭാവിയിലേക്കുള്ള നമ്മുടെ പങ്ക് വർധിപ്പിക്കുന്നതിന്'എന്നതായിരിക്കും വിഷയം. രസകരവും വൈവിധ്യപൂർണവുമായ ഉൽപന്നങ്ങൾ സൃഷ്ടിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുന്ന അനുഭവങ്ങൾ കണ്ടെത്തുന്നതിന് ഇത് ഉപകരിക്കും. ശാസ്ത്രത്തെ രസകരവും ജനകീയവുമാക്കാൻ ഈ പരിപാടികൾ ഉപകരിക്കുമെന്ന് ഇത്റ അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഒപ്പം കൂടുതൽ പ്രതീക്ഷയോടെ പുതിയകാലത്തെ വരവേൽക്കാനും സന്ദർശകരെ ഇത് പ്രേരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.