Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇഅ്​തികാഫ്​: മക്ക...

ഇഅ്​തികാഫ്​: മക്ക മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ പൂർത്തിയായി

text_fields
bookmark_border
ഇഅ്​തികാഫ്​: മക്ക മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ പൂർത്തിയായി
cancel
Listen to this Article

ജിദ്ദ: റമദാൻ അവസാന പത്തിൽ ഇഅ്​തികാഫിനെത്തുന്നവ​രെ സ്വീകരിക്കാൻ മക്ക മസ്​ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഹറമിലെ കിങ്​ ഫഹദ്​ വികസന ഭാഗത്തിന്റെ അടിതട്ടിലാണ്​ ഇഅ്​തികാഫിനെത്തുന്നവർക്ക്​ സ്ഥലം നിശ്ചയിച്ചിരിക്കുന്നത്​. ഇഅ്​തികാഫിനെത്തുന്നവർക്ക്​ വേണ്ട എല്ലാ ഒരുക്കങ്ങളും കിങ്​ ഫഹദ്​ വികസന ഭാഗത്ത്​ ഒരുക്കിയതായി ഇരുഹറം കാര്യാലയത്തിന്​ കീഴിലെ മാർനിർദേശ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ബദ്​ർ അൽഫുറൈഹ്​ പറഞ്ഞു.

ഹറമി​നുള്ളിലെ മറ്റ്​ ഭാഗങ്ങളിലും മുറ്റങ്ങളിലും ഇഅ്​തികാഫ്​ അനുവദനീയമല്ല. ഒരോ ആൾക്കും ഒരോ ലോക്കർ നീക്കിവെച്ചിട്ടുണ്ട്​. കിങ്​ ഫഹദ്​ വികസന ഭാഗത്തിന്റെ അടിത്തട്ടിൽ വലത്തും ഇടത്തും ഭാഗങ്ങളിൽ ലോക്കറുകൾക്കായി സ്ഥലം അനുവദിച്ചിട്ടുണ്ട്​. പുരുഷന്മാർക്കും സ്​ത്രീകൾക്കും പ്രത്യേക സ്ഥലങ്ങളുമുണ്ട്​. 73 ആം നമ്പർ കവാടം ഇഅ്​തികാഫിനെത്തുന്നവരുടെ പ്രവേശനത്തിന്​ നിശ്ചയിട്ടുണ്ട്​. ഇഅ്​തികാഫിനുള്ള അനുമതി പത്രം റമദാൻ 17 മുതൽ വിതരണം ചെയ്യും. ഹറമി​ന്റെ പടിഞ്ഞാറ്​ മുറ്റത്ത്​ കിങ്​ അബ്​ദുല്ല കവാടം നമ്പർ 119 ന്റെ മുൻവശത്തുള്ള ഇഅ്​തികാഫ്​ സേവന ബൂത്തിലൂടെയായിരിക്കും വിതരണമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masjid al-Haram
News Summary - Itihaaf: Preparations are complete at the Masjid al-Haram in Makkah
Next Story