'തൻവീൻ ക്രിയേറ്റിവിറ്റി സീസൺ' മൂന്നാം പതിപ്പിന് 'ഇത്റ' ഒരുങ്ങുന്നു
text_fieldsഅൽഖോബാർ: കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾച്ചർ (ഇത്റ) സംഘടിപ്പിക്കുന്ന 'തൻവീൻ ക്രിയേറ്റിവിറ്റി' സീസണിെൻറ മൂന്നാം പതിപ്പ് ഈ മാസം 28ന് തുടങ്ങും.
നാല് ദിവസം നീളുന്ന പരിപാടിയിൽ രാജ്യതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ കർമോത്സുകരാക്കുന്ന വിധത്തിലാണ് പരിപാടി. രാജ്യത്തെ യുവാക്കളെ ഉയർത്തിക്കൊണ്ടുവരുകയെന്നതും പ്രധാന ലക്ഷ്യമാണ്.
ജോലിരംഗത്ത് സ്വീകരിക്കേണ്ട രീതികളും വ്യവസായികരംഗത്തെ പുതിയ വികാസങ്ങളും അവസരങ്ങളും ഇതിലൂടെ രാജ്യത്തെ യുവാക്കൾക്ക് പകർന്നു നൽകും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ പ്രസംഗകർ, വിവിധ രംഗത്തെ മികച്ച വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംഗമിക്കുന്ന പ്രത്യേക സംഭാഷണ പരിപാടികൾ, സെമിനാർ, ശിൽപശാലകൾ എന്നിവ അരങ്ങേറും. പ്രാദേശികമായി വ്യത്യസ്തമായ കഴിവുള്ളവരെ ലോകതലത്തിൽ ശ്രദ്ധേയരായ മികവുറ്റ വ്യക്തിത്വങ്ങളുമായി ചേർന്നിരിക്കാനും പരസ്പരം ആശയങ്ങൾ കൈമാറാനും 'തൻവീൻ' വേദിയാകും.
വിദ്യാർഥികളുടെ വിദ്യാഭ്യാസരംഗത്ത് മേൽനോട്ടം നൽകാനും പഠനരംഗത്ത് വ്യത്യസ്തതകൾ പരീക്ഷിക്കാനും തൻവീൻ പ്രേരകമാകുന്ന വിധത്തിലായിരുന്നു കഴിഞ്ഞവർഷങ്ങളിലെ തൻവീൻ ക്രിയേറ്റിവിറ്റി സീസൺ പരിപാടി. ആദ്യ സീസണിൽ 64,000ത്തോളം സന്ദർശകരാണ് പരിപാടിയിലെത്തിയത്.53 അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിലായി പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.