സിറിയക്ക് സ്ഥിരത കൈവരിക്കാനുള്ള സമയം -സൗദി പ്രതിരോധമന്ത്രി
text_fieldsറിയാദ്: സിറിയക്ക് ഇത് സ്ഥിരത കൈവരിക്കാനും ഉയരാനും അതിന്റെ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തി അഭിവൃദ്ധി നേടാനുമുള്ള സമയമാണെന്ന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി, പ്രതിരോധ മന്ത്രി മേജർ ജനറൽ എൻജി. മുർഹഫ് അബു ഖസ്റ, ഇന്റലിജൻസ് തലവൻ അനസ് ഖത്താബ് എന്നിവരെ റിയാദിലെ ഓഫിസിൽ സ്വീകരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
കൂടിക്കാഴ്ചയിൽ സിറിയയിലെ സാഹചര്യത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്ന തരത്തിൽ പരിവർത്തന രാഷ്ട്രീയ പ്രക്രിയയെ പിന്തുണക്കുന്നതിനുള്ള വഴികളെക്കുറിച്ചും സിറിയയുടെ സുരക്ഷ, സ്ഥിരത, പ്രാദേശിക അഖണ്ഡത എന്നിവ ഉറപ്പാക്കുന്ന രീതികളെക്കുറിച്ചും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.