അൽഉല റോയൽ കമീഷന് ഐ.യു.സി.എൻ അംഗത്വം
text_fieldsജിദ്ദ: പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടനയുടെ (ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ -ഐ.യു.സി.എൻ) അംഗത്വം അൽഉല റോയൽ കമീഷന് ലഭിച്ചു. അൽഉല ഗവർണറേറ്റിലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പ്രകൃതി പൈതൃക പാലനത്തെ പിന്തുണക്കുന്നതിനും വന്യജീവി പരിപാലനത്തിനും റോയൽ കമീഷൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം.
യൂനിയനിലെ 18,000 സ്പെഷലിസ്റ്റുകളുടെ വൈദഗ്ധ്യവും വിവരങ്ങളും പ്രയോജനപ്പെടുത്താൻ അംഗത്വത്തിലൂടെ അതോറിറ്റിക്ക് സാധിക്കും. സംരംഭങ്ങളിലൂടെ പ്രകൃതി പൈതൃകവും വന്യജീവികളും സംരക്ഷിക്കാനുള്ള കമീഷന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിന് അംഗത്വം സഹായിക്കുമെന്ന് റോയൽ കമീഷൻ സി.ഇ.ഒ അംറ് ബിൻ സാലിഹ് അൽമദനി പറഞ്ഞു. കാഴ്ചപ്പാട് യാഥാർഥ്യത്തിലേക്ക് എത്തിക്കാനും അൽഉലയിൽ പ്രയോഗിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള മാതൃക യൂനിയനിലെ പങ്കാളികൾക്ക് കൈമാറാനും ഇതിലൂടെ സാധിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.