ഫോർമുല ഇ കാറോട്ട മത്സരം രണ്ടാം റൗണ്ടിൽ ജാക് ഡെന്നിസ്; ആരവത്തിലമർന്ന് റിയാദിലെ ദറഇയ
text_fieldsറിയാദ്: ആവേശം അലതല്ലി ആഗോള കാറോട്ട മത്സരത്തിെൻറ ആദ്യ ദിനം റിയാദിലെ പൗരാണിക നഗരിയായ ദറഇയ്യയിൽ സമാപിച്ചപ്പോൾ നിലവിലെ ഫോർമുല ഇ ലോക ചാമ്പ്യൻ ജെയ്ക് ഡെന്നിസ് രണ്ടാം റൗണ്ടിലെ ജേതാവായി. 13 സെക്കൻഡ് വ്യത്യാസത്തിൽ ജെയ്ക്കിന് പിന്നാലെ ഓടിയെത്തി ജീൻ-എറിക് വെർഗനിനാണ് രണ്ടാം സ്ഥാനത്ത്. നിലക്കാത്ത ആർപ്പുവിളികൾ ട്രാക്കിനേക്കാൾ ആവേശം ഗാലറിക്ക് പകർന്നാണ് മത്സരം പുരോഗമിച്ചത്. ബ്രിട്ടീഷ് താരം ജാക്കിനെ മറികടക്കാനുള്ള ഫ്രഞ്ച് റൈസർ ജീനിെൻറ ശ്രമത്തിന് ഗാലറിയുടെ ഒരു ഭാഗം പ്രോത്സാഹനം നൽകിയെങ്കിലും ജാക്കിെൻറ ഫാൻസ് അതിനേക്കാളുച്ചത്തിൽ ആരവങ്ങൾ മുഴക്കി.
ഒടുവിൽ ഫിനിഷിങ് പോയിൻറിൽ ഇഷ്‌ട താരത്തിെൻറ കാറിെൻറ ചക്രം ഉരഞ്ഞപ്പോൾ ആവേശത്തിരയിളക്കി ഗാലറി. ആ സമയം ഫാൻ വില്ലേജിലും ഗാലറിക്ക് ചുറ്റും സ്ഥാപിച്ച സ്‌ക്രീനുകളിലും നിറചിരിയോടെ ജാക് നിറഞ്ഞു നിന്നു. ദറഇയ്യയിലെ പ്രത്യേകം ഒരുക്കിയ വിശാലമായ കലാ-കായിക കേന്ദ്രത്തിൽ ആയിരങ്ങളാണ് കാറോട്ട മത്സരവും ഉൾപ്പടെ വിവിധ പരിപാടികൾ ആസ്വദിക്കാനെത്തിയത്. രാത്രി 9.30 ഓടെ കാറോട്ട മത്സരം അവസാനിച്ചെങ്കിലും കലാവേദികൾ അർധരാത്രി വരെ സജീവമായിരുന്നു.
ലോക പ്രശസ്ത പോപ്പ് താരം നാൻസി അജ്‌റാം, വിഖ്യാത അമേരിക്കൻ പോപ്പ് ബാൻഡ് ഒൺറിപ്പബ്ലിക്, സ്വീഡിഷ് ഡി.ജെ. ആക്സ് വെൽ തുടങ്ങിയവരുടെ പ്രകടനം ദറഇയ്യാ നഗരത്തിൽ ആഘോഷം നുരഞ്ഞുപൊന്തി. ആഗോള പ്രശസ്തമായ കാറോട്ട മത്സരമായ ഫോർമുല ഇ-ക്ക് ആറാം തവണയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്. മോട്ടോർ സ്പോർട്സ് ഈവൻറുകൾക്ക് ഏറെ ആരാധകരുള്ള സൗദിയിൽ ഫോർമുല ഇ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ഗാലറിയിൽ ആവേശം പകരുന്ന രാജ്യത്തെ സ്വദേശി വിദേശി സമൂഹത്തെ മത്സരത്തിന് ശേഷം ജാക് ഉൾപ്പടെയുള്ള താരങ്ങൾ അതീവ ആഹ്ലാദത്തോടെയാണ് അഭിവാദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.