ജേക്കബ് ഉതുപ്പിന്റെ ‘ഉതുപ്പാൻ കോട്ട’ പ്രകാശനം ചെയ്തു
text_fieldsദമ്മാം: സിനിമാനിർമാതാവും നാടകപ്രവർത്തകനും ഷോർട്ട് ഫിലിം സംവിധായകനുമായ ജേക്കബ് ഉതുപ്പിന്റെ ആദ്യ നോവൽ ‘ഉതുപ്പാൻ കോട്ട ’ദമ്മാമിൽ സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. നോവലിസ്റ്റും സിനിമ സംവിധായകനുമായ സിദ്ദിഖ് ഷമീർ, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഉതുപ്പാന്റെയും നാരായണിയുടെയും തീരാത്ത പ്രണയവും അനുഭവ സമ്പന്നമായ ജീവിതവും ഇഴകലർന്ന നോവലിലൂടെ സമകാലീന ജീവിത യാഥാർഥ്യങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും എഴുത്തുകാരൻ തൂലിക ചലിപ്പിച്ചിട്ടുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്യവെ സിദ്ദിഖ് ഷമീർ അഭിപ്രായപ്പെട്ടു. സാജിദ് ആറാട്ടുപുഴ മുഖ്യാതിഥി സിദ്ദിഖ് ഷമീറിനെ ചടങ്ങിൽ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ലീന ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ എൽദോസ് ചിറക്കുഴി ഉദ്ഘാടനം ചെയ്തു.
സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു ‘ഉതുപ്പാൻ കോട്ട’യെ സദസ്സിന് പരിചയപ്പെടുത്തി. സിദ്ദിഖ് ഷമീറിനുള്ള ആദരവ് സിനിമ നിർമാതാവും വ്യവസായിയുമായ ജോളി ലോനപ്പൻ സമർപ്പിച്ചു. ബിനു പുരുഷോത്തമൻ പൊന്നാട അണിയിച്ചു. പുസ്തക രചയിതാവ് ജേക്കബ് ഉതുപ്പിനുള്ള ഉപഹാരം സിദ്ദിഖ് ഷമീർ കൈമാറി. ഹമീദ് കാണിച്ചാട്ടിൽ പൊന്നാടയണിയിച്ചു. മൻസൂർ പള്ളൂർ, പ്രദീപ് കൊട്ടിയം, ഡോ. ടെസ്സി റോണി, ജമാൽ വില്ല്യാപ്പള്ളി, സഹീർഷ കൊല്ലം, ഷനീബ് അബൂബക്കർ എന്നിവർ സംസാരിച്ചു.
ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, നന്ദിനി മോഹൻ, ടി.പി. അലവി, ഷാജി പതിച്ചിറ, ഷബീർ ചാത്തമംഗലം, സോഫിയ ഷാജഹാൻ, ലതിക പ്രസാദ്, സുനിൽ മുഹമ്മദ്, ഷബ്ന നജീബ്, നൗഷാദ് ഇരിക്കൂർ, മോഹനൻ വെള്ളിനേഴി, റഫീഖ് കൂട്ടിലങ്ങാടി, നൗഷാദ് തഴവ, മാത്യു അയ്മനം, തോമസ് മാമ്മൂടൻ, ഷിഹാബ് കൊയിലാണ്ടി, ഷിബുകുമാർ, ഷീബ സാജൻ, താജു അയ്യാരിൽ, ശരണ്യ ഷിബു, മുസ്തഫ നണിയൂർനമ്പ്രം, നിതിൻ കണ്ടമ്പേത്ത്, അഷ്റഫ്, സുറുമി നസീം, ബിജു തുടങ്ങിയവർ പങ്കെടുത്തു. മാപ്പിളപ്പാട്ട്, ഗസൽ ഗായകൻ റൗഫ് ചാവക്കാട്, ‘സൗദി സുലൈമാനി’ പുസ്തക രചയിതാവ് ഷനീബ് അബൂബക്കർ എന്നിവരെ വേദിയിൽ സിദ്ദിഖ് ഷമീർ ആദരിച്ചു.
വിസ്മയ സജീഷ് അവതരണ ഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. നിഖിൽ മുരളി, കല്യാണി ബിനു, റഊഫ് ചാവക്കാട്, മുഷാൽ തഞ്ചേരി, അസ്ഹർ, ഗൗരിനന്ദ എന്നിവർ ഗാനങ്ങളും സരള ജേക്കബ് ആലപിച്ച കവിതയും ആലപിച്ചു. അൻഹാർ ആസിഫിന്റെ നൃത്തവും ചടങ്ങിന് ആഘോഷപ്പൊലിമയേകി. ഉതുപ്പാൻ കോട്ട പുസ്തകത്തെക്കുറിച്ചുള്ള ദൃശ്യകലാരൂപം ഒരുക്കിയ വിനോദ് കുഞ്ഞിന് സിദ്ദിഖ് ഷമീർ ഉപഹാരം നൽകി.
സമാജം ഭാരവാഹികളായ മുരളീധരൻ നായർ, നജ്മുസ്മാൻ, ബിനു കുഞ്ഞ്, ഷാജു അഞ്ചേരി, ഫെബിന നജ്മുസ്മാൻ, ഹുസ്ന ആസിഫ്, നസീർ പുന്നപ്ര, ബൈജു രാജ്, ബൈജു കുട്ടനാട്, സച്ചിൻ ജേക്കബ്, ഗോഡ് വിൻ ജേക്കബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാത്തുകുട്ടി പള്ളിപ്പാട്, രമ മുരളി, ഉണ്ണികൃഷ്ണൻ, നൗഷാദ് മുത്തലിബ്, കമറുദ്ദീൻ വലിയത്ത്, റസാഖ് ബാവു, ആസിഫ് കൊണ്ടോട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കോഓഡിനേറ്റർ മുഷാൽ തഞ്ചേരി സ്വാഗതവും രക്ഷധികാരി ആസിഫ് താനൂർ നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.