അബ്ഹ പട്ടണത്തിനു വർണചാരുതയേകി 'ജക്രാന്ത' മരങ്ങൾ
text_fieldsഅബ്ഹ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് അസീർ മേഖലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ അബ്ഹയുടെ പ്രകൃതി രമണീയതക്ക് കൂടുതൽ വർണചാരുതയേകുകയാണ് 'ജക്രാന്ത' മരങ്ങൾ. റോഡിെൻറ ഇരുവശങ്ങളിലായി തലയുയർത്തി നിൽക്കുന്ന ജക്രാന്ത മരങ്ങൾ ഇലപൊഴിഞ്ഞ് പൂത്തുലയുേമ്പാഴുള്ള കാഴ്ച ആരുടെയും മനംകവരും.
13000ത്തിലധികം ജക്രാന്ത മരങ്ങൾ അബ്ഹയിലുണ്ടെന്നാണ് കണക്ക്. സന്ദർശകർ ധാരാളമെത്തുന്ന പട്ടണത്തിെൻറ ഹൃദയഭാഗത്തെ ഫുനൂൻ റോഡിന് വശങ്ങളിൽ നിരവധി ജക്രാന്ത മരങ്ങളാണ് അബ്ഹ മുനിസിപ്പാലിറ്റി വെച്ചുപിടിപ്പിച്ചിരിക്കുന്നത്. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന വസന്തത്തിെൻറ വരവോടെയാണ് ഇടതൂർന്ന ശാഖകൾ വയലറ്റ് നിറങ്ങളിലുള്ള പൂക്കളാൽ മൂടപ്പെടുക.
ചില മരങ്ങളിൽ വെള്ള നിറത്തിലുള്ള പൂക്കളും ഉണ്ടാകാറുണ്ട്. ഒരു പൂവിെൻറ വലുപ്പം 2.5 സെൻറി മീറ്റർ വരും. ഏകദേശം ഒരു മാസത്തോളം പൂവ് നിൽക്കും. ജക്രാന്ത വർഗത്തിൽ 45 ഒാളം ഇനം മരങ്ങളുണ്ട്. തണുപ്പുള്ള, മിതശീതോഷ്ണ പ്രദേശങ്ങളിലാണ് സാധാരണയായി ജക്രാന്ത മരങ്ങൾ വളരുന്നത്. തണുപ്പ് സമയത്ത് ഇലപൊഴിഞ്ഞ നിലയിലായിരിക്കും. 'ബിജ്യുനിയൻ' കുടുംബത്തിൽപെട്ട ചെടിയാണിതെന്നാണ് പറയപ്പെടുന്നത്. 18 മീറ്ററോളം നീളം വരുന്ന മരം വേഗത്തിൽ വളരും. ആദ്യം വർഷത്തിൽ മൂന്നു മീറ്റർവരെ ഉയരമെത്തും. അതിനാൽ, തെരുവുകളിലും പൊതുപാർക്കുകളിലും തണലിനും അലങ്കാരത്തിനുമായി ഇത് ധാരാളം വെച്ചുപിടിപ്പിക്കുന്നു.
അബ്ഹ മുനിസിപ്പാലിറ്റി കണക്കുപ്രകാരം കഴിഞ്ഞ വർഷം 5000 മരങ്ങൾ ഉൾപ്പെടെ ഏകദേശം 13000 മരങ്ങൾ ഇതുവരെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിക്ക് ഏറെ സൗന്ദര്യം നൽകുന്നതിനാൽ ഭാവിയിൽ 15000 മരങ്ങൾ കൂടി വെച്ചുപിടിപ്പിക്കാനാണ് മുനിസിപ്പാലിറ്റി തീരുമാനം. മെക്സികോ, കരീബിയൻ മേഖലകൾ, തെക്കൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ജക്രാന്ത വൃക്ഷത്തിെൻറ ഉടവിടം.
ചൂടു കുറഞ്ഞ, മിതകാലാവസ്ഥ നിലനിർത്താൻ ലോകത്തിെൻറ വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ ഇൗ മരം വ്യാപകമായി വെച്ചുപിടിപ്പിക്കുന്നുണ്ട്. നേപ്പാൾ, വടക്കെ അമേരിക്ക, മെക്സികോ, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളിലും യൂറോപ്പിലും പ്രത്യേകിച്ച് ഇറ്റലിയിലും ധാരാളമായി കണ്ടുവരുന്നു.
സൗദി അറേബ്യയിൽ കൂടുതലും ജക്രാന്ത വെച്ചുപിടിപ്പിക്കുന്നത് മിതശീതോഷ്ണ പ്രദേശങ്ങളായ തെക്കൻ മേഖലകളിലാണ്. വേനൽക്കാലത്ത് കടുത്ത ചൂടും ശൈത്യകാലത്ത് കടുത്ത തണുപ്പുമുള്ള കാലാവസ്ഥ ഇതിനു അനുയോജ്യമല്ല. ചൂടുള്ള മേഖലകളിൽ പൂക്കൾ പൂർണമായും വളരുകയില്ല. സൗന്ദര്യം മാത്രമല്ല, ജക്രാന്തയുടെ മരത്തടി ചിലതരം ഫർണിച്ചർ ഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.