ജിസാനിൽ ‘ജല’ സാംസ്കാരിക സംഗമവും കലാവിരുന്നും
text_fieldsജിസാൻ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സംഗമവും കലാവിരുന്നും ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രവാസികളും കുടുംബങ്ങളും ഒത്തുചേർന്ന ആഘോഷ പരിപാടികൾക്ക് ക്രിസ്മസ് പപ്പയും ക്രിസ്മസ് കേക്കും പാട്ടും നൃത്തവും കലാപരിപാടികളും മികവേകി. ജിസാൻ ബക്ഷ അൽബുർജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജല രക്ഷാധികാരി വെന്നിയൂർ ദേവൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജബ്ബാർ പാലക്കാട് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. എല്ലാ ആഘോഷങ്ങളും പരസ്പരം സ്നേഹം പങ്കുവെക്കാനും സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി സാമൂഹികമായി ഒരുമിക്കാനുമുള്ള അവസരമാണെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സതീഷ് കുമാർ നീലാംബരി, ഫൈസൽ മേലാറ്റൂർ, സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, ഡോ. ജോ വർഗീസ്, ഡോ. രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, അനീഷ് നായർ, ജോജോ തോമസ്, ഹനീഫ മൂന്നിയൂർ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മുനീർ നീലോൽപലം സ്വാഗതവും ഗഫൂർ പൊന്നാനി നന്ദിയും പറഞ്ഞു.
സംഗീത വിരുന്നിൽ ഡോ. രമേശ് മൂച്ചിക്കൽ, നൗഷാദ് വാഴക്കാട്, ഗഫൂർ പൊന്നാനി, ബിനു ബാബു, ഫസൽ സാബിക്ക്, മുസ്തഫ, രജിത്, ജവാദ്, ഹബീബ് കൊല്ലത്തൊടി, ശരത്, ഷെബീർ, ഫാത്തിമ ഫൈഹ, ആൽബി ബിനു, ആൽബി ഈദൻ, ഖദീജ താഹ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിദ്യാർഥികളായ ട്രീന ജോബിൻസ്, ബ്രെറ്റി, ബേസിലി, എവ്ലിൻ ജോർജ്, ഫാത്തിമ ഫൈഹ, ഈദൻ ജോർജ് എന്നിവർ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, വസീം മുക്കം, മുസ്തഫ, ഹർഷാദ് അമ്പയക്കുന്നുമ്മൽ, അക്ഷയ് കുമാർ, ജോർജ് തോമസ്, സെമീർ പരപ്പനങ്ങാടി, ജോൺസൺ, ബാലൻ, വിശ്വനാഥൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.