‘ജാമിഅ മില്ലിയ്യയിൽ കണ്ടത് പൊലീസ് വിളയാട്ടത്തിെൻറ ഭീകര കാഴ്ചകൾ’
text_fieldsറിയാദ്: പൗരത്വ പ്രശ്നത്തിൽ ഡൽഹി പൊലീസ് ജാമിഅ മില്ലിയ്യയിൽ നടത്തിയത് ഏകപക്ഷീ യ ആക്രമണമായിരുന്നെന്ന് ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗംകൂടിയായ അദ്ദേഹം റിയാദിൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഭീതിജനകമായ കാഴ്ചകളായിരുന്നു അത്. ജാമിഅ കാമ്പസിന് തൊട്ടടുത്താണ് താൻ താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മുറി തുറന്ന് പുറത്തിറങ്ങിയപ്പോൾ എന്തോ കത്തിക്കരിയുന്ന മണമാണ് മൂക്കിലടിച്ചത്. റോഡിൽ ബസുകളും മറ്റു വാഹനങ്ങളും കത്തിക്കുന്നു. പൊലീസോ മറ്റാരെങ്കിലുമോ ആയിരിക്കും അത് ചെയ്തിരിക്കുക. കാരണം, ആ സമയത്ത് വിദ്യാർഥികളൊന്നും കാമ്പസിന് പുറത്തുണ്ടായിരുന്നില്ല. പ്രധാന കവാടത്തിന് മുന്നിലല്ല, തൊട്ടപ്പുറത്ത് മഥുര റോഡിലും മറ്റൊരു റോഡിലുമാണ് വാഹനങ്ങൾ കത്തിച്ചത്. പൊലീസുണ്ടായിരുന്നതും അവിടെയായിരുന്നു. കൂടെ വേറെയും ആളുകളുണ്ടായിരുന്നു. സംഘ്പരിവാറുകാരായിരിക്കണം. ജാമിഅ മില്ലിയ്യ വിദ്യാർഥികൾ വെള്ളിയാഴ്ചയാണ് പ്രകടനം നടത്തിയത്. രാംലീലയിലേക്ക് നീങ്ങിയ ജാഥയെ ഹോളി ഫാമിലി ആശുപത്രിയുടെ മുന്നിൽവെച്ച് പൊലീസ് തടഞ്ഞു തിരിച്ചയച്ചു. പിറ്റേന്ന് ശനിയാഴ്ച കാമ്പസ് ശാന്തമായിരുന്നു. കുട്ടികളിൽ ഭൂരിപക്ഷവും വെള്ളിയാഴ്ച രാത്രിതന്നെ വീടുകളിലേക്ക് പോയിരുന്നു. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതും മറ്റുമായി കുറച്ചുപേർ മാത്രമാണ് ബാക്കിയായത്. ഞായറാഴ്ച പകൽ ചെറിയ തോതിലൊരു പ്രകടനം വിദ്യാർഥികൾ നടത്തിയിരുന്നു. ഉച്ച കഴിഞ്ഞതോടെ അവരവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. വൈകീട്ട് പൊലീസ് പുറത്തുവന്ന് ബഹളമുണ്ടാക്കുേമ്പാൾ വിദ്യാർഥികൾ റീഡിങ് റൂമിലോ പള്ളിയിലോ ഹോസ്റ്റൽ മുറികളിലോ ആയിരുന്നു.
ഒരു പ്രകോപനവും കൂടാതെ ഇരച്ചുകയറിയ പൊലീസ് കാമ്പസിനുള്ളിലെ എസ്.ആർ.കെ പള്ളിയിൽ മഗ്രിബ് നമസ്കാരത്തിൽ ഏർപ്പെട്ടിരുന്നവരെ മുഴുവൻ ആക്രമിച്ചു. 63 വയസ്സുള്ള ഇമാമിനെ ക്രൂരമായി തല്ലിച്ചതച്ചു. നമസ്കരിച്ചുകൊണ്ടു നിന്ന മലയാളി വിദ്യാർഥി മുബഷിർ ഹുദവിയുടെ കാല് തല്ലിയൊടിച്ചു. പൊലീസിെൻറ അടിയേൽക്കാത്ത ഒരാളും കാമ്പസിനുള്ളിലോ ചുറ്റുവട്ടത്തോ ഇല്ലാതായി. പരിക്കേറ്റവരെ ഹോളി ഫാമിലി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ ചെന്നപ്പോൾ അഡ്മിറ്റായ വിദ്യാർഥികളെ പോലും പിടിച്ചുകൊണ്ടുപോകാൻ ശ്രമം നടത്തുന്ന പൊലീസിനെയാണ് കണ്ടത്. കോൺഗ്രസിെൻറയും മറ്റും ഉയർന്ന നേതാക്കളെ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. പിറ്റേന്ന് വരാം എന്നൊക്കെയാണ് പറഞ്ഞത്. െജ.എൻ.യു, ഡൽഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ കുട്ടികൾ ഡൽഹി പൊലീസ് കമീഷണർ ഒാഫിസ് വളഞ്ഞില്ലായിരുെന്നങ്കിൽ പൊലീസ് ആ രാത്രി ജാമിഅ കാമ്പസിനെ ഒരു ശവപ്പറമ്പാക്കി മാറ്റിയേനെ. അലീഗഢിൽ നിന്ന് വന്നതും ജാമിഅ മില്ലിയ്യയിൽ ബാക്കിയായതുമായ മലയാളി കുട്ടികളെ എവിടെ പാർപ്പിക്കും എന്ന പ്രശ്നം വന്നു. കേരള മുഖ്യമന്ത്രിയുടെ ഒാഫിസാണ് സഹായിച്ചത്. കേരള ഹൗസിൽ സൗകര്യമൊരുക്കി. എ. സമ്പത്തും രമ്യ ഹരിദാസ് എം.പിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും വേണ്ട സഹായം ചെയ്തു. സമരമുണ്ടാകുേമ്പാൾ മെട്രോ സ്റ്റേഷനുകൾ അടച്ചും നെറ്റ്വർക്കുകൾ ഒാഫ് ചെയ്തും നേരിടാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ, ജനങ്ങൾ അറിഞ്ഞും കേട്ടും ഒഴുകിവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.