ഹാജിമാർ ജംറയിലേക്കൊഴുകാൻ തുടങ്ങി
text_fieldsമക്ക: അറഫാസംഗമം കഴിഞ്ഞ് മിനായിൽ തിരിച്ചെത്തിയ ഹാജിമാർ ജംറയിലേക്കൊഴുകാൻ തുടങ്ങി. ആദ്യദിനത്തിലെ കല്ലേറുകർമത്തിനായാണ് ജംറയിൽ എത്തുന്നത്. തിരക്കിൽ അപകടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ വൻസുരക്ഷാസന്നാഹങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിവിധ പാലങ്ങളിലൂടെ പ്രവേശിച്ച് കർമം നിർവഹിച്ച് മറ്റൊരുവഴിക്ക് പുറത്തേക്ക് വരാനുള്ള സൗകര്യമാണുള്ളത്. നാല് പാലങ്ങൾ വഴിഹാജിമാർക്ക് ജംറയിലെത്താം. അതിനാൽ തന്നെ തിക്കും തിരക്കുമില്ലാതെ കർമം നിർവഹിക്കാനുള്ള വിശാലമായ സൗകര്യമുണ്ടിവിെട. സുരക്ഷാ സേനകൾ കർശനമായി ഹാജിമാരെ നിരീക്ഷിച്ച് തിരക്ക് നിയത്രിക്കുന്ന കാഴ്ചയാണിവിടെ. കർമം കഴിഞ്ഞ് ഹാജമാരെ എവിടെയും നിൽക്കാൻ അനുവദിക്കില്ല. തിരിച്ചുനടക്കാനും അനുവദിക്കില്ല. നാല് തട്ടുകളിലായി കല്ലേറിന് സൗകര്യമുള്ളതിനാൽ ഹാജിമാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കർമങ്ങൾ ചെയ്യാം. ഇബ്രാഹിം നബിയെ ദൈവകൽപന അനുസരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുകയാണ് ഇവിടെ.
മൂന്ന് ജംറകളിലാണ് കല്ലേറ് നടത്തേണ്ടത്. ആദ്യ ദിനം ജംറത്തുസുഗറായിലാണ് ഏഴ് കല്ലുകൾ വീതം എറിയേണ്ടത്. ഇതിനുള്ള ചെറിയ കല്ലുകൾ ഹാജിമാർ നേരത്തെ മുസ്ദലിഫയിൽ നിന്നും മറ്റും ശേഖരിച്ചു കൊണ്ട് വരും.
ജംറത്തുൽ വുസ്ത്വായിലും ജംറത്തുൽ അഖബയിലും ഇനിയുള്ള ദിവസങ്ങളിൽ കല്ലേറ് നടത്തും. അതിനിടെ ഹജ്ജിെൻറ ഭാഗമായ കഅബ പ്രദക്ഷിണത്തിനും സഫ^മർവ മലകൾക്കിടയിലെ നടത്തത്തിനുമായി ഹാജിമാർ മക്ക ഹറമിലേക്കും ഒഴുകുന്നുണ്ട്. ഇൗ കർമങ്ങൾ കഴിഞ്ഞാൽ മിക്കവരും ഇഹ്റാം വസ്ത്രം മാറ്റി സാധാരണവസ്ത്രം ധരിക്കും.
ഹാജിമാർക്ക് മിനായിൽ നിന്ന് ജംറാത്തിലേക്ക് വരാൻ മശാഇർമെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. കാൽനടയായും ബസിലും ഇവിടേക്ക് വരുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.