ജനാദിരിയ: അറബികള്‍ക്ക് അപ്പത്തരങ്ങള്‍ പരിചയപ്പെടുത്തി മലബാര്‍ അടുക്കള
text_fieldsജനാദിരിയ: ജനാദിരിയ മേളയില്‍ മലബാര്‍ വിഭവങ്ങളുടെ കൊതിയൂറുന്ന അപ്പത്തരങ്ങളുമായി മലബാര്‍ അടുക്കള ഫെയസ്ബുക്ക് കുട്ടായ്മ.
കേരള പവലിയനിലെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് രുചി ഭേദദങ്ങള്‍കൊണ്ട് വേറിട്ടുന്ന നില്‍ക്കുന്ന ഭക്ഷ്യ വിഭവങ്ങളാണ്. ഉന്നക്കായ, ചട്ടിപ്പത്തിരി, അച്ചപ്പം, മുട്ടമാല,ബോണ്ട തുടങ്ങി മലബാറില്‍ പ്രചാരത്തിലുള്ളതും ഇപ്പോള്‍ കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍ സുലഭമായതുമായ നിരവധി അപ്പത്തരങ്ങളാണ് മേളയിലെത്തിച്ചത്.
സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാന്‍ അവസരം നല്‍കാതെ പ്രദര്‍ശനത്തിന് മാത്രം വെച്ചത് പലരെയും ചൊടിപ്പിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോയി പരീക്ഷിച്ചു നോക്കുന്നതിന് വിഭവങ്ങള്‍ തയാറാക്കാനുള്ള പാചക രീതി പ്രിൻറ് ചെയ്ത് വിതരണം ചെയ്യുന്നുണ്ട്. ജംഷി റഷീദ്, ലുബ്ന ബാബു, നൗഫിന സാബു, മൂതാസ് ഷാജു, ഷമീന സാദത്ത് തുടങ്ങിയവരാണ് മേളയില്‍ മലബാര്‍ അടുക്കളയെ പ്രതിനിധീകരിച്ച് വിഭവങ്ങള്‍ പരിചയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.