Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജനാദിരിയ: സൽമാൻ...

ജനാദിരിയ: സൽമാൻ രാജാവ്​ ഇന്ത്യൻ പവിലിയനിൽ

text_fields
bookmark_border
ജനാദിരിയ: സൽമാൻ രാജാവ്​ ഇന്ത്യൻ പവിലിയനിൽ
cancel
camera_alt????? ??????? ???????????? ???????????????

റിയാദ്​: ജനാദിരിയയിലെ ഇന്ത്യൻ പവിലിയൻ സൽമാൻ രാജാവ്​ സന്ദർശിച്ചു. ഗോൾഫ്​ കാറിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പമാണ്​ അദ്ദേഹം എത്തിയത്​. ജനാദിരിയ ഉദ്​ഘാടന ശേഷം രാജാവ്​ ആദ്യമെത്തിയത്​ ഇന്ത്യൻ പവിലിയനിലായിരുന്നു. 
പ്രധാന കവാടത്തിലൂടെ കടന്നുവന്ന രാജാവിനെ മൂവർണക്കൊടിയുടെ നിറമണിഞ്ഞ്​, പൂച്ചെണ്ടുകൾ കൈയിലേന്തിയ ഇന്ത്യൻ സ്​കൂൾ വിദ്യാർഥികൾ നൃത്തച്ചുവടുകൾ വെച്ച്​ സ്വാഗതഗാനം പാടി വരവേറ്റു. 
ഇടതുഭാഗത്തേക്ക്​ തിരിഞ്ഞ്​ ആധുനിക ഇന്ത്യയുടെ പവിലിയനിലേക്ക്​ പോയ രാജാവ്​ ചിത്രങ്ങൾ സസൂക്ഷ്​മായി നിരീക്ഷിച്ചു. ശേഷം കേരള പവിലിയനിലും അദ്ദേഹം എത്തി. വിശാലമായ ഇന്ത്യൻ പവിലിയൻ ചുറ്റിക്കണ്ട അദ്ദേഹം പത്തുമിനിറ്റിനുള്ളിൽ മടങ്ങി. സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും ഇന്ത്യൻ അംബാസഡർ അഹമദ്​ ജാവേദും സൽമാൻ രാജാവി​​​െൻറ വാഹനത്തെ അനുഗമിച്ചു. മലയാളി വ്യവസായ പ്രമുഖരായ ലുലുഗ്രൂപ്പ്​ എം.ഡി എം.എ യൂസഫലി, ​െഎ.ടി.എൽ വേൾഡ്​ സി.എം.ഡി സിദ്ദീഖ്​ അഹമ്മദ്​ എന്നിവരും ഒപ്പമുണ്ടായിരുന്നു. 
രാജാവി​​​െൻറ സന്ദർശനത്തിന്​ ഒരുമണിക്കൂർ മുമ്പ്​ വിദേശകാര്യമന്ത്രി സുഷമസ്വരാജ്​ ഇന്ത്യൻ പവിലിയ​​​െൻറ ഉദ്​ഘാടനം നിർവഹിച്ചു. അംബാസഡർ അഹമദ്​ ജാവേദ്​, ഭാര്യ ശബ്​നം ജാവേദ്​, കമ്യൂനിറ്റി വെൽഫയർ കോൺസൽ അനിൽ നൊട്ടിയാൽ, പൊളിറ്റിക്കൽ, കൾച്ചറൽ ആൻഡ്​ ഇൻഫർമേഷൻ ഫസ്​റ്റ്​ സെക്രട്ടറി ഹിഫ്​സുറഹ്​മാൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന്​ സ്​റ്റാ​ളുകൾ നടന്നുകാണാൻ തുടങ്ങു​േമ്പാഴേക്കും സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ എത്തി. പിന്നീട്​ ഇരുമന്ത്രിമാരും ഒന്നിച്ച്​ നടന്നുകാണുകയും രാജാവി​​​െൻറ വരവിനായി കാത്തുനിൽക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushama swarajgulf newsKing SalmanJanadiriya Fest
News Summary - janadiriya: king salman in indian pavilion-saudi arabia-gulfnews
Next Story