സൗദി പ്രതിരോധ മന്ത്രി ജപ്പാനിൽ
text_fieldsജിദ്ദ: ഔദ്യോഗിക സന്ദർശനത്തിന് എത്തിയ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാന് ജപ്പാനിൽ ഉജജ്വല സ്വീകരണം. തലസ്ഥാനമായ ടോക്കിയോയിലെത്തിയ അമീർ ഖാലിദ് ബിൻ സൽമാനെ ജാപ്പനീസ് പ്രതിരോധ മന്ത്രി യസുകസു ഹമാദയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾക്കും ഗാർഡ് ഓഫ് ഓണറിനും ശേഷം ജപ്പാൻ പ്രതിരോധ മന്ത്രിയുമായി അമീർ ഖാലിദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തി. ഇരു സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം, സൈനിക, പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം, പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിലെ സംഭവവികാസങ്ങൾ, അവയ്‌ക്കുവേണ്ടിയുള്ള ശ്രമങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുമന്ത്രിമാരും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഫസ്റ്റ് ലഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമദ് അൽറുവൈലി, എക്‌സിക്യുട്ടീവ് അഫയേഴ്‌സ് പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽ-ബയാരി, ജപ്പാനിലെ സൗദി അംബാസഡർ നാഇഫ് ബിൻ മർസൂഖ് അൽ ഫഹാദി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സെയ്ഫ് എന്നിവർ പെങ്കടുത്തു. ജാപ്പനീസ് ഭാഗത്തുനിന്ന് പ്രതിരോധ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഫോട്ടോ: 1. ഔദ്യോഗിക സന്ദർശനത്തിന് എത്തിയ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാന് ജപ്പാൻ പ്രതിരോധ മന്ത്രി യസുകസു ഹമാദയെ വരവേൽക്കുന്നു, 2. ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.