Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമ്പത്തിക, വ്യാവസായിക...

സാമ്പത്തിക, വ്യാവസായിക സഹകരണത്തിന്​ സൗദി-ജപ്പാൻ ധാരണ

text_fields
bookmark_border
സാമ്പത്തിക, വ്യാവസായിക സഹകരണത്തിന്​ സൗദി-ജപ്പാൻ ധാരണ
cancel
camera_alt?????? ??????? ????????? ????? ?????? ????????????? ????? ???????? ???????????????

റിയാദ്​: സാമ്പത്തിക, വ്യവസായ, ഉൗർജ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സൗദി അറേബ്യയും ജപ്പാനും തമ്മിൽ ധാരണ. റിയാദിൽ ഞായറാഴ്​ച നടന്ന സൗദി^ജപ്പാൻ ബിസിനസ്​ ഫോറത്തിൽ നിരവധി കരാറുകൾ ഒപ്പുവെക്കപ്പെട്ടു. ഫോറത്തിനായി 60 ജാപ്പനീസ്​ കമ്പനികളുടെ പ്രതിനിധികളുമായാണ്​ ജപ്പാൻ ധനകാര്യമന്ത്രി ഹിരോഷിഗെ സീകോ റിയാദിൽ എത്തിയത്​. 

സൗദി വ്യാപാര, നിക്ഷേപ വകുപ്പ്​ മന്ത്രി മാജിദ്​ അൽ ഖസബിയുടെ കാർമികത്വത്തിൽ ഫൈസലിയ ഹോട്ടലിലായിരുന്നു ഫോറം. വിഷൻ 2030 ​​െൻറ ചുവടുപിടിച്ച്​ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ്​ ഫോറത്തി​​െൻറ പ്രഥമലക്ഷ്യം. കഴിഞ്ഞ വർഷം മാത്രം ആറ്​ നിക്ഷേപ പെർമിറ്റുകളാണ്​ വിവിധ ജപ്പാൻ സ്​ഥാപനങ്ങൾക്ക്​ സൗദി അനുവദിച്ചത്​. സേവനമേഖലയിലുള്ള ഇൗ നിക്ഷേപ പദ്ധതികളുടെ ആകെ മൂലധനം 250 കോടി സൗദി റിയാലാണ്​. റിയാദിലെത്തിയ ജപ്പാൻ മന്ത്രി ഹിരോഷിഗെ സീകോ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിനെ സന്ദർശിച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japansaudigulf newsmalayalam news
News Summary - japan-saudi-gulf news
Next Story