Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ.​ബി.​സി-​യു.​ഐ.​സി...

ജെ.​ബി.​സി-​യു.​ഐ.​സി മെ​ഗാ ഓ​പ​ൺ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
JBC
cancel

ജു​ബൈ​ൽ: ജു​ബൈ​ൽ ബാ​ഡ്മി​ന്റ​ൺ ക്ല​ബ് ന​വം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ മെ​ഗാ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫ​നാ​തീ​റി​ലെ അ​ൽ നാ​ദി സ്പോ​ർ​ട്സ് ക്ല​ബി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ്രീ​മി​യ​ർ, ചാ​മ്പ്യ​ൻ​ഷി​പ്, മാ​സ്​​റ്റേ​ഴ്​​സ്, വ​നി​ത ഡ​ബ്ൾ​സ്, മി​ക്സ​ഡ് ഡ​ബ്ൾ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ടൂ​ർ​ണ​മെൻറ്. സൗ​ദി​യി​ലെ വി​വി​ധ ക്ല​ബു​ക​ളി​ലെ 400ഓ​ളം ക​ളി​ക്കാ​ർ മാ​റ്റു​ര​ക്കും.

ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ യൂ​നി​വേ​ഴ്സ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ക​മ്പ​നി സി.​ഇ.​ഒ. അ​ബ്​​ദു​ൽ മ​ജീ​ദ് ബ​ദ്റു​ദ്ദീ​നും എ.​ആ​ർ. എ​ൻ​ജി​നീ​യ​റി​ങ്, എ​ച്ച്.​എം.​ആ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ജു​ബൈ​ലി​ലെ 20ഓ​ളം പ്ര​മു​ഖ ക​മ്പ​നി​ക​ളും വ്യ​ക്തി​ക​ളും ടൂ​ർ​ണ​മെ​ന്റു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ജു​ബൈ​ൽ ബാ​ഡ്മി​ന്റ​ൺ ക്ല​ബ് പ​രി​ശീ​ല​ക​രാ​യ വി​നു ജോ​ണി​യു​ടെ​യും ജോ​ബി​ൻ ജോ​ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും ക്ല​ബ് പ്ര​സി​ഡ​ൻ​റു​മാ​യ തി​ല​ക​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബു ശി​വ​ദാ​സ​ൻ, അ​ജ്മ​ൽ താ​ഹ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ജു, മ​നോ​ജ്, ഷാ​ജി, ഷ​ബീ​ർ, അ​നു​ഫ്, റ​ഹ്​​മ​ത്ത്, വേ​ണു, ഷാ​ജി കോ​ലാ​ണ്ടി എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറ് പ്ര​ഖ്യാ​പ​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton TournamentSaudi Arabia News
News Summary - JBC-UIC Mega Open Badminton Tournament on November 29 and 30
Next Story