ജിദ്ദ അഹ്ദാബ് ഇന്റർ നാഷനൽ സ്കൂൾ ഇലക്ഷൻ പൂർത്തിയായി
text_fieldsജിദ്ദ: ജിദ്ദ അഹ്ദാബ് ഇന്റർനാഷനൽ സ്കൂളിൽ വിദ്യാർഥി കൗൺസിൽ ഇലക്ഷൻ പൂർത്തിയായി. കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനായി തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇലക്ഷൻ നൽകിയത്. പത്രികാ സമർപ്പണം, പ്രചാരണം, കാൻഡിഡേറ്റ് മീറ്റ് തുടങ്ങിയ ക്രമങ്ങൾ പാലിച്ചാണ് ഇലക്ഷൻ നടന്നത്. സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, വിവിധ ക്ലബ് സെക്രട്ടറിമാർ എന്നീ തസ്തികളിലേക്ക് ബാലറ്റ് അടിസ്ഥാനത്തിലാണ് ഇലക്ഷൻ പ്രക്രിയ പൂർത്തിയാക്കിയത്.
സ്കൂൾ കാബിനറ്റ് ഭാരവാഹികൾ: അൽത്താഫ് (ഹെഡ് ബോയ്), ഫിദ അബ്ദുൽ മജീദ് (ഹെഡ് ഗേൾ), മുഹമ്മദ് ഗുൽബുദ്ദീൻ (അസി. ഹെഡ് ബോയ്), ഷഹ്ദ ഉമ്മർ കുട്ടി (അസി. ഹെഡ് ഗേൾ), മുഹമ്മദ് റഹീസ്, സമ മുഹമ്മദ് യൂനുസ് (ജനറൽ ക്യാപറ്റൻ), റസീൻ റഫീക്ക്, അസ്മ നജ്മുദ്ദീൻ (സോഷ്യൽ സയൻസ് ക്ലബ്), അബ്ദുല്ല മക്കി, നസ്റിൻ (ലിറ്ററേച്ചർ ക്ലബ്ല്), ഹാദി ഹനാൻ, ജസ്വ (മാത്സ് ക്ലബ്), ആസിഫ് സലീം, ഫിൽവ മറിയം (ആർട്സ് ക്ലബ്), മുഹമ്മദ് നൂർ, അജിൻഷ (സയൻസ് ക്ലബ് ). സ്കൂൾ അക്കാദമിക്ക് മേധാവി അൻവർ മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ സൽമ മോയിൻ, കോഡിനേറ്റർ നൗഷിദ എന്നിവർ ഫലപ്രഖ്യാപനം നടത്തി. അധ്യാപകരായ റഫീക്ക്, യാസർ അറഫാത്ത്, സീനത്ത് റഫീക്ക്, ഷജിനി അബ്ദുൽ മജീദ് എന്നിവർ ചീഫ് ഇലക്ഷൻ ഓഫീസർമാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.