ജിദ്ദ വിമാനത്താവളം-മക്ക സൗജന്യ ബസ് സർവിസ് അവസാനിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മക്കയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ഏർപ്പെടുത്തിയിരുന്ന സൗജന്യ ബസ് സർവിസ് നിലവിലില്ലെന്ന് ജിദ്ദ വിമാനത്താവള ഓഫിസ് വ്യക്തമാക്കി. ഈ വർഷം റമദാൻ ഒടുവിൽ ഇത് അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ആ സേവനം ലഭ്യമല്ല. ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ ഒരാൾ നടത്തിയ അന്വേഷണത്തിനുള്ള മറുപടിയിലാണ് വിമാനത്താവള അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്താവളത്തിൽനിന്ന് തീർഥാടകരെ മക്കയിലേക്ക് കൊണ്ടുപോകാൻ പരീക്ഷണാടിസ്ഥാനത്തിൽ താൽക്കാലികമായാണ് ബസ് സർവിസ് ആരംഭിച്ചത്. ‘നുസക്’ അല്ലെങ്കിൽ ‘തവക്കൽന’ ആപ്ലിക്കേഷനിൽ ഉംറ ബുക്കിങ് നേടി രാജ്യത്തിനകത്തും പുറത്തും നിന്ന് വരുന്ന തീർഥാടകർക്കായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.