ജിദ്ദ ആലുവ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) കൊട്ടും കുരവയും ആര്‍പ്പുവിളികളും കലാകായിക പരിപാടികളുമായി ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും കൂട്ടായ്മ അംഗങ്ങളും പങ്കെടുത്ത വിഭവസമൃദ്ധമായ സദ്യയോടുകൂടിയായിരുന്നു ആഘോഷത്തിന് തുടക്കം. മാവേലിയായി കൂട്ടായ്മ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ വേഷമിട്ടു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും ആലവട്ടം, വെഞ്ചാമരം, പുലികളികളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് മാവേലി എഴുന്നള്ളിയത്. തുടര്‍ന്നുനടന്ന ലളിതമായ ചടങ്ങിൽ രക്ഷാധികാരി പി.എം. മായിന്‍കുട്ടി ഓണസന്ദേശം നല്കി. പ്രസിഡന്റ് സുബൈര്‍ മുട്ടം സ്വാഗതവും ട്രഷറര്‍ സുബൈര്‍ മത്താശ്ശേരി നന്ദിയും പറഞ്ഞു.
കോഓഡിനേറ്റര്‍ കലാം എടയാറിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികളില്‍ ഗാനാലാപനം, സംഘഗാനം, കവിതാലാപനം എന്നിവ നടന്നു. മിര്‍സ ഷരീഫ്, നൂഹ് ബീമാപള്ളി, ഹാരിസ് കണ്ണൂര്‍, കാസിം (പാകിസ്താന്), കൂട്ടായ്മ അംഗങ്ങളായ കലാം എടയാര്‍, അന്‍വര്‍ തൊട്ടുംമുഖം, അമാന്‍ ഫൈസല്‍, സഹീര്‍ മഞ്ഞാലി, റാഫി മഞ്ഞാലി, ഷിനു ജമാല്‍, പി.എം. മായിന്‍കുട്ടി, സിമി അബ്ദുല്‍ഖാദര്‍, ഫാത്തിമ അബ്ദുല്‍ഖാദര്‍, മുഫസില ഷിനു, സാബിഹ ഷിനു, നോവ സഹീര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഹാഷിം അബു അഹമ്മദ് കവിതാലാപനം നടത്തി.
സഹീര്‍ മഞ്ഞാലിയുടെ നേതൃത്വത്തില്‍ നടന്ന കായിക മത്സരങ്ങളില്‍ ലെമന്‍ സ്പൂണ്‍ വനിതാവിഭാഗത്തില്‍ ഫാത്തിമ അബ്ദുല്‍ ഖാദര്‍, ഫെമിന ഹിജാസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ അദീം ഫൈസല്‍, സാബിഹ ഷിനു, സബ്ജൂനിയര് വിഭാഗത്തില്‍ റീം ഫാത്തിമ അന്‍ഫല്‍, ഫാത്തിമ ഫര്സിന് അന്‍വര്‍, ഹിറ ഹിജാസ്, പുരുഷ വിഭാഗത്തില്‍ ജഷീര്‍, അബ്ദുല്‍ഖാദര്‍, സുബൈര്‍ പാനായിക്കുളം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. കസേരകളി വനിതാവിഭാഗത്തില്‍ ഫാത്തിമ ജഷീറിനായിരുന്നു ഒന്നാം സ്ഥാനം. റജീല സഹീര്‍ രണ്ടാം സ്ഥാനം നേടി. പുരുഷന്മാരുടെ വിഭാഗത്തില്‍ അബ്ദുല്‍ ഖാദറിന് ഒന്നും അദീം ഫൈസലിന് രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ സാബിഹ, സഹ്റ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആവേശകരമായ വടംവലി മത്സരത്തില്‍ ഡോ. സിയാവുദ്ദീന് നയിച്ച ടീമിനെ പരാജയപ്പെടുത്തി അന്‍വര്‍ തോട്ടുംമുഖം നയിച്ച ടീം ജേതാക്കളായി. കലാം എടയാര്‍, അന്‍ഫല്‍ ബഷീര്‍, ഫൈസല്‍ അലിയാര്, ജലീല്‍, അജാസ്, ഹാഷിം, ജഷീര്‍, കാസിം, ഇബ്രാഹിം കരീം, അദ്നാന് സഹീര്‍ എന്നിവരാണ് വിജയികളുടെ ടീമിലുണ്ടായിരുന്നത്. റഷീദ്, സമദ്, നൗഷാദ് കുന്നുകര, ജമാല്‍ വയല്‍ക്കര, ഹക്കീം പാനായിക്കുളം, റഫീഖ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.