ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷൻ കെട്ടിടം നിർമിച്ചുനൽകി
text_fieldsജിദ്ദ: അമരമ്പലം പ്രവാസി അസോസിയേഷൻ (ജാപ്പ) മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്തുള്ള പാലിയേറ്റിവ് ക്ലിനിക്കിന് നിർമിച്ചുനൽകിയ കെട്ടിടം നാടിന് സമർപ്പിച്ചു. പ്രവാസിയായ കുന്നത്തടത്തിൽ അബു സൗജന്യമായി നൽകിയ 12 സെൻറ് സ്ഥലത്താണ് പ്രവാസി സംഘടന 10 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചുനൽകിയത്. അശരണരായ രോഗികൾക്ക് ആശാകേന്ദ്രമായ കെട്ടിടത്തിെൻറ ഉദ്ഘാടനം കേരള ഹൈകോടതി ജഡ്ജി അനു ശിവരാമൻ നിർവഹിച്ചു. താക്കോൽ ദാനം ജാപ്പ പ്രസിഡൻറ് അബ്ദുൽ ജലീൽ മാടമ്പ്രയും പൊതുപരിപാടികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഇസ്മായിൽ മൂത്തേടവും നിർവഹിച്ചു.
സംരംഭവുമായി സഹകരിച്ചവർക്ക് ജില്ല പഞ്ചായത്ത് അംഗം എൻ.എ. കരീം, റഷീദ് വരിക്കോടൻ, എം. കുഞ്ഞിമുഹമ്മദ്, നിഷാദ് പൊട്ടേങ്ങൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൻ ഓഫിസ് ഉദ്ഘാടനം നടത്തി. ജാപ്പ പ്രസിഡൻറ് അബ്ദുൽ ജലീൽ മാടാമ്പ്ര അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് രോഗികളും കുടുംബങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ അഷ്റഫ് മുണ്ടശ്ശേരി, എ. റിയാസ് ബാബു, മാനു പുലത്ത്, ക്യാമ്പിൽ രവി, സി.കെ. അനന്തകൃഷ്ണൻ, പി.എം. സീതിക്കോയ തങ്ങൾ, കെ. ഹരിദാസൻ, കെ.സി. വേലായുധൻ, കെ.എം. സുബൈർ, എൻ. അബ്ദുൽ മജീദ്, ഡിറ്റി മുഹമ്മദ്, പി.സി.എ. റഹ്മാൻ, നളിനി ശിവരാമൻ നായർ, നാസർ മേലേതിൽ, ലത്തീഫ് മാസ്റ്റർ, ആക്ക പന്തപ്പുലാൻ, കെ.എം. ബഷീർ, എം. അഫ്സൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.