Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംഗീതപ്പെരുമഴ തീർത്ത്...

സംഗീതപ്പെരുമഴ തീർത്ത് ‘ജിദ്ദ ബീറ്റ്‌സ് 2024’

text_fields
bookmark_border
ജിദ്ദ ബീറ്റ്‌സ് 2024
cancel
camera_alt

'ജിദ്ദ ബീറ്റ്‌സ് 2024' മെഗാ ഷോയിൽ സൗദി കലാസംഘം കലാകാരന്മാർ മാഷപ്പ് അവതരിപ്പിക്കുന്നു

ജിദ്ദ: സൗദി കലാസംഘം (എസ്.കെ.എസ്) പ്രവർത്തകർ ജിദ്ദയിൽ സംഘടിപ്പിച്ച കലാമാമാങ്കം ആസ്വാദകരുടെ മനസ്സിന് കുളിർമയേകിയ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ‘ജിദ്ദ ബീറ്റ്‌സ് 2024’ എന്ന പേരിൽ ജിദ്ദ രിഹാബിലുള്ള ലയാലി നൂർ ഓഡിറ്റോറിയത്തിൽ എട്ട് മണിക്കൂർ നീണ്ട മെഗാ ഷോയിൽ നൂറോളം കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത്. ആയിരങ്ങൾ പങ്കെടുത്ത പരിപാടി ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

എസ്.കെ.എസ് പ്രസിഡൻറ്​ റഹീം ഭരതന്നൂർ തബൂക്ക് അധ്യക്ഷത വഹിച്ചു. സൗദി പൗരൻ സാലിഹ് മലൈബാരി, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ദമ്മാമിലേക്ക് ജോലി മാറിപോകുന്ന നൃത്ത സംവിധായകനും എസ്.കെ.എസ് അംഗവുമായ അൻസിഫ് അബൂബക്കറിന് യാത്രയയപ്പ് നൽകി.

റിയാദ് പോൾ സ്​റ്റാർ ഡാൻസ് അക്കാദമി കൊറിയോഗ്രാഫർ വിഷ്ണു വിജയൻ അൻസിഫിനുള്ള ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു സ്വാഗതവും ട്രഷറർ തങ്കച്ചൻ വർഗീസ് നന്ദിയും പറഞ്ഞു. മതമൈത്രി ഗാനത്തോടെ തുടങ്ങിയ മെഗാ ഷോയിൽ മലയാളം, തമിഴ്, ഹിന്ദി, അറബി ഗാനങ്ങൾ, കവിതാലാപനം, ഓട്ടൻ തുള്ളൽ, ലഘുനാടകം, കോമഡി ഷോ, വിവിധ നൃത്തങ്ങൾ, ലൈവ് മാഷപ്പ് തുടങ്ങി 60ഓളം ഇനങ്ങളാണ് സൗദി കലാസംഘം കലാകാരന്മാർ അരങ്ങിലെത്തിച്ചത്.

ടീം തീവണ്ടി മ്യൂസിക് ബാൻഡിന്റെ പിന്നണിയിൽ പഴയ സിനിമ മെലഡി ഗാനങ്ങൾ കോർത്തിണക്കി എസ്.കെ.എസ് ഗായകസംഘം അവതരിപ്പിച്ച മാഷപ്പ് കലാപ്രേമികൾക്ക് നവ്യാനുഭവമായി. നിഥിൻ, ടോമി, സബീഷ് എന്നിവർ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തു.

ഫിനോം, ഗുഡ്ഹോപ്‌ ഡാൻസ് അക്കാദമികളിലെ കുട്ടികളുടെ വിവിധ നൃത്തങ്ങളും ശ്രീത ടീച്ചർ അണിയിച്ചൊരുക്കിയ നൃത്തവും പരിപാടി വർണശബളമാക്കി. ഹനീഫ് വാപനു അവതരിപ്പിച്ച ഓട്ടൻതുള്ളലും ഫാസിൽ ഓച്ചിറ അവതരിപ്പിച്ച നടന്മാരുടെ ശബ്​ദാനുകരണവും സദസ് വൻ കൈയ്യടിയോടെ സ്വീകരിച്ചു.

സമകാലിക കുടുംബ വിഷയം പ്രമേയമാക്കി സുബൈർ ആലുവ, ഹസ്സൻ കൊണ്ടോട്ടി, ജമീല, പൂജ പ്രേം എന്നിവർ അഭിനയിച്ചവതരിപ്പിച്ച ലഘുനാടകവും ഏറെ ശ്രദ്ധേയമായി.

ബൈജു ദാസ്, ശബാന അൻഷാദ്, തങ്കച്ചൻ വയനാട്, സോഫിയ സുനിൽ, ശർമിത നജാസ്, വിജേഷ് ചന്ദ്രു, ഡോ. മുഹമ്മദ് ഹാരിസ്, മുംതാസ് അബ്​ദുറഹ്​മാൻ, സാദിഖ് പറക്കോടൻ, സഫർ, റോഷൻ അലി, ഇസ്മാഈൽ ഇജ്‌ലൂ, മുബാറക് ഗുസെൽ, ഖമറുദീൻ, മൻസൂർ നിലമ്പൂർ, അഷ്‌റഫ് വലിയോറ, റാഫി ആലുവ.

സാദിഖലി തുവ്വൂർ, അഷ്‌ന അഫ്‌സൽ, ബഷീർ താമരശ്ശേരി, നസ്രു ബേക്കർ, കാസിം കുറ്റ്യാടി, ഹരീഷ് കൃഷ്ണൻ, വിവേക് പിള്ള, മുബാറക് വാഴക്കാട്, മുനീർ താനൂർ, മുബാറക് കൊണ്ടോട്ടി, ഹാഫിസ്, സുജു രാജു, റഹിം ഭരതന്നൂർ, ഹസ്സൻ കൊണ്ടോട്ടി എന്നിവർ ഗാനമാലപിച്ചു. സജിൻ നിഷാൻ, റാഫി ബീമാപള്ളി, നിസാർ മടവൂർ, ഡോ. ഇന്ദു ചന്ദ്രശേഖർ എന്നിവർ അവതാരകരായിരുന്നു.

റഹിം ഭരതന്നൂർ, ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപ്പള്ളി, വിജേഷ് ചന്ദ്രു, സോഫിയ സുനിൽ, തങ്കച്ചൻ വയനാട്, ഹിജാസ് കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ശബ്ദസജ്ജീകരണം ഇസ്മാഈൽ ഇജ്‌ലുവും വെളിച്ചം അഷ്‌റഫ് വലിയോറയും നിയന്ത്രിച്ചു.

നൗഷാദ് ചാത്തല്ലൂർ ഷോയുടെ പോസ്​റ്ററുകൾ ഒരുക്കി. സബീനാ റാഫി, റമീസ് റാഫി, അഫ്ര സബീൻ റാഫി, ജെനി ജോർജ് ജിദ്ദയിലെ ടിക്ടോക് കൂട്ടായ്മ പ്രേക്ഷകരെ നിയന്ത്രിച്ചു. നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ കലാപ്രേമികൾക്കായി ഒരുക്കിയിരുന്നു.

മെഗാ ഷോയിൽനിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നീക്കിവെക്കുമെന്ന് സംഘാടകർ അറിയിച്ചു. എസ്.കെ.എസി​ന്റെ പ്രഥമ മെഗാഷോ നേരത്തെ റിയാദിൽ നടന്നിരുന്നു. വരും വർഷങ്ങളിൽ സൗദിയിലെ മറ്റു നഗരങ്ങളിലും ഷോകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsJeddah Beats 2024
News Summary - Jeddah Beats 2024
Next Story