Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ പു​സ്​​ത​ക​മേ​ള...

ജി​ദ്ദ പു​സ്​​ത​ക​മേ​ള ഡി​സം​ബ​ർ ഏ​ഴ്​ മു​ത​ൽ 16 വ​രെ സൂ​പ്പ​ർ ഡോ​മി​ൽ

text_fields
bookmark_border
Last years Jeddah International Book Fair (file photo)
cancel
camera_alt

മു​ൻ​വ​ർ​ഷ​ത്തെ ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള (ഫ​യ​ൽ ഫോ​​ട്ടോ) 

ജി​ദ്ദ: അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള ജി​ദ്ദ സൂ​പ്പ​ർ ഡോ​മി​ൽ ഡി​സം​ബ​ർ ഏ​ഴ്​ മു​ത​ൽ 16 വ​രെ ന​ട​ക്കും. 400ല​ധി​കം പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. സാ​ഹി​ത്യം-​പ്ര​സി​ദ്ധീ​ക​ര​ണ-​വി​വ​ർ​ത്ത​ന അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മേ​ള​യു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന​തും സ​മ്പ​ന്ന​വു​മാ​യ സാം​സ്കാ​രി​ക​വും വൈ​ജ്ഞാ​നി​ക​വു​മാ​യ പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കും. സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സാം​സ്കാ​രി​കാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​യി​രി​ക്കും പ്ര​ദ​ർ​ശ​നം.

ക​വി​ത സാ​യാ​ഹ്ന​ങ്ങ​ൾ, നാ​ട​കാ​വ​ത​ര​ണം, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന മൂ​ല​ക​ൾ എ​ന്നി​വ​ക്ക് പു​റ​മെ ഉ​ന്ന​ത വി​ദ​ഗ്ധ​രും ബു​ദ്ധി​ജീ​വി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സാം​സ്‌​കാ​രി​ക ശി​ൽ​പ​ശാ​ല​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. ഈ ​വ​ർ​ഷം അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത്തെ പു​സ്ത​ക​മേ​ള​യാ​ണ് ജി​ദ്ദ​യി​ലേ​ത്. മാ​ർ​ച്ചി​ൽ​ ദ​മ്മാ​മി​ലും ജൂ​ണി​ൽ മ​ദീ​ന​യി​ലും സെ​പ്​​റ്റം​ബ​റി​ൽ റി​യാ​ദി​ലും പു​സ്​​ത​ക​മേ​ള​ക​ൾ ന​ട​ന്നു. ‘വി​ഷ​ൻ 2030’ ല​ക്ഷ്യ​മി​ടു​ന്ന സാം​സ്കാ​രി​ക ദേ​ശീ​യ ത​ന്ത്ര​ത്തി​ന് അ​നു​സൃ​ത​മാ​യി പ്ര​സി​ദ്ധീ​ക​ര​ണ വ്യ​വ​സാ​യ​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന വേ​ദി​യാ​യി സൗ​ദി​യെ രൂ​പ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaJeddah Book FairSuper Dome
News Summary - Jeddah Book Fair from December 7 to 16 at Super Dome
Next Story