ഐ.സി.എഫ് സ്നേഹസഞ്ചാരത്തിന് ജിദ്ദയിൽ ഉജ്ജ്വല പരിസമാപ്തി
text_fieldsജിദ്ദ: ഐ.സി.എഫ് ഇന്റർനാഷനൽ നേതാക്കളുടെ ആഗോള സ്നേഹ സഞ്ചാരയാത്രയുടെ ഭാഗമായി ജിദ്ദയിലെത്തിയ നേതാക്കൾക്ക് ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി ‘ഇസ്തഖ്ബാലിയ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവ് കൊണ്ടും ശ്രദ്ധേയമായി.
കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ് ‘ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ’ എന്ന പ്രമേയത്തിൽ 2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ മാനവ വികസന വർഷമായി ആചരിക്കുകയാണ്. മത, സാമൂഹിക, സംസ്കാരിക, ആരോഗ്യ, ക്ഷേമ, വിദ്യാഭ്യാസ മേഖലകളിൽ പ്രവാസികൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ആഗോള സ്നേഹസഞ്ചാരത്തിന്റെ ആദ്യ ഘട്ടമായി ഗൾഫ് രാഷ്ട്രങ്ങളിലെ നുറോളം കേന്ദ്രങ്ങളിൽ നേതാക്കൾക്ക് നൽകുന്ന സ്വീകരണ സമ്മേളനമാണ് ‘ഇസ്തഖ്ബാലിയ’. മദീനയിൽനിന്നും ആരംഭിച്ച സ്നേഹസഞ്ചാരം നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് ജിദ്ദയിലെത്തിച്ചേർന്നത്. ഐ.സി.എഫ് ഇന്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി ബഹ്റൈൻ, ഫിനാൻസ് സെക്രട്ടറി ഹബീബ് അൽ ബുഖാരി സൗദി, പ്ലാനിങ് ബോർഡ് ചെയർമാനും ഗൾഫ് സിറാജ് ന്യൂസ് ഡയറക്ടറുമായ അബ്ദുൽ അസീസ് സഖാഫി മമ്പാട് യു.എ.ഇ, എജുക്കേഷനൽ സെക്രട്ടറിയും ഗൾഫ് സിറാജ് ന്യൂസ് ജനറൽ മാനേജറും ലോക കേരളസഭ അംഗവുമായ ശരീഫ് കാരശ്ശേരി യു.എ.ഇ, വെൽഫെയർ സെക്രട്ടറി മുജീബ് എ.ആർ നഗർ സൗദി തുടങ്ങിയ നേതാക്കളാണ് സ്നേഹ സഞ്ചാര യാത്രയുടെ ഭാഗമായി ജിദ്ദയിലെത്തിയത്. ഐ.സി.എഫ് സൗദി നാഷനൽ, മക്ക പ്രൊവിൻസ് നേതാക്കളും ഇവരെ അനുഗമിച്ചിരുന്നു.
‘ഇസ്തഖ്ബാലിയ’ ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ഹാജി ബഹ്റൈൻ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ മുഖ്യപ്രഭാഷണം നടത്തി. ഹബീബ് അൽ ബുഖാരി സൗദി, അബ്ദുൽ അസീസ് സഖാഫി മമ്പാട് യു.എ.ഇ, ശരീഫ് കാരശ്ശേരി യു.എ.ഇ, മുജീബ് എ.ആർ നഗർ സൗദി തുടങ്ങിയവർ സംസാരിച്ചു.
ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാൻ മളാഹിരിയുടെ പ്രാർഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനത്തിൽ എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡന്റ് ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് മാസിൻ ഖിറാഅത്ത് നടത്തി. വിദ്യാഭ്യാസ, വ്യവസായ, ജീവകാരുണ്യരംഗത്ത് മികച്ച സേവന പ്രവർത്തനങ്ങൾ നടത്തുന്ന സുലൈമാൻ ഹാജിയെയും, ആതുര സേവനരംഗത്ത് മാതൃക സേവനം കാഴ്ചവെക്കുന്ന ഡോ. ദിനേശിനെയും ചടങ്ങിൽ ആദരിച്ചു.
ഐ.സി.എഫ് സൗദി നാഷനൽ നേതാക്കളായ ബഷീർ എറണാകുളം, മുഹമ്മദലി വേങ്ങര, മക്ക പ്രൊവിൻസ് നേതാക്കളായ ഖലീൽ നഈമി, ബഷീർ മാസ്റ്റർ പറവൂർ, അബ്ബാസ് ചെങ്ങാനി, അബ്ദുന്നാസർ അൻവരി, ഷാഫി ബാഖവി മക്ക, മുഹമ്മദ് സഖാഫി ഉഗ്രപുരം, ആർ.എം ത്വൽഹത്ത് കോഴിക്കോട്, അബ്ദുറഷീദ് വേങ്ങര എന്നിവർ പങ്കെടുത്തു. ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും അഡ്മിൻ ആൻഡ് പി.ആർ സെക്രട്ടറി മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.