സംഗീതമഴ തൂകി 'ശാമേ ഗസൽ'
text_fieldsജിദ്ദ: ശുദ്ധസംഗീതത്തിെൻറ പെരുമഴ പെയ്യിച്ച് ജിദ്ദയിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് സംഘടിപ്പിച്ച 'ശാമേ ഗസൽ' സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. ഗായകനും കീബോർഡിസ്റ്റുമായ മൻസൂർ ഫറോക്ക് നേതൃത്വം നൽകിയ തത്സമയ സംഗീത പരിപാടിയിൽ ഗസൽ ഗായകരായ മെഹ്ദി ഹസ്സൻ, ഗുലാം അലി, ജഗ്ജിത് സിങ്, പങ്കജ് ഉദാസ്, മുന്നി ബീഗം, ഉമ്പായി എന്നിവരുടെ ഗസലുകൾ ഒന്നൊന്നായി പെയ്തിറങ്ങിയപ്പോൾ അത് സംഗീതാസ്വാദകർക്കും മനസ്സിനും ഏറെ കുളിർമയേകി. പ്യാർ ഭരേ, റഫ്ത്ത റഫ്ത്ത, ചുപ്കേ ചുപ്കേ, ഹങ്കമെഹക്യു, ജൂം കെ ജബ്, ചിട്ടി ആയിഹെ, നികലോന ബേ നഖാബ്, തേടി അലഞ്ഞു ഞാൻ തുടങ്ങിയ പാടിപ്പതിഞ്ഞ ഗസലുകൾ സദസ്യർ കൈയടിയോടെ സ്വീകരിച്ചു.
മുഹമ്മദ് റഫി, സൈഗാൾ, തലത് മഹമൂദ്, കിഷോർ കുമാർ, മുകേഷ്, മന്നാഡേ, യേശുദാസ് എന്നിവരുടെ ഗാനങ്ങളും 'ശാമേ ഗസൽ' സംഗീത പരിപാടിയിൽ മൻസൂർ ഫറോക്കിനോടൊപ്പം വിവിധ ഗായികാ ഗായകന്മാരായ ബൈജു ദാസ്, മാത്യു വർഗീസ്, മുംതാസ് അബ്ദുറഹ്മാൻ, റിഹാന സുധീർ എന്നിവർ ആലപിച്ചു. തബലയിൽ മനാഫ് മാത്തോട്ടവും റിഥം പാഡിൽ ഷാജഹാൻ ബാബുവും താളം പിടിച്ചു. പരിപാടി ജെ.എൻ.എച്ച് ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മൻസൂർ ഫറോക്കിനെ വി.പി. മുഹമ്മദലിയും ശിഫ ജിദ്ദ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ ഫായിദ അബ്ദുറഹ്മാനും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡൻറ് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസാഫിർ, ഡോ. ഇസ്മായിൽ മരിതേരി, കെ.ടി.എ. മുനീർ, പി.പി. റഹീം, സലാഹ് കാരാടൻ, അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, സി.എം. അഹമ്മദ്, കബീർ കൊണ്ടോട്ടി, സീതി കൊളക്കാടൻ, ഹംസ പൊന്മള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും സമദ് കിണാശ്ശേരി നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.