ജിദ്ദ പ്രവാസി സാഹിത്യോത്സവ്; ഒരുക്കം പൂര്‍ത്തിയായി
text_fieldsജിദ്ദ: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 14 മത് എഡിഷന് പ്രവാസി സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഇന്ന് ജിദ്ദ അല്‍ ബദര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന സാഹിത്യോത്സവില്‍ യൂനിറ്റ് ഘടകങ്ങളിലെ മത്സരങ്ങൾക്കുശേഷം ജിദ്ദയിലെ 12 സെക്ടറുകളില്‍നിന്നും പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ബഹുഭാഷ പ്രസംഗങ്ങള്‍, മാപ്പിള പ്പാട്ട് , കവിത പാരായണം.
വ്യത്യസ്ഥ രചനാ മത്സരങ്ങള്‍, ദഫ് മുട്ട്, കാലിഗ്രഫി, ഹൈക്യു, സ്പോട്സ് മാഗസിന് നിർമാണം തുടങ്ങിയ 99 ഇനങ്ങളില്‍ 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ജിദ്ദയിലെ വിവിധ കാമ്പസുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്ന കാമ്പസ് വിഭാഗം മത്സരങ്ങളും നടക്കും.
പ്രവാസി വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സര്‍ഗാത്മകത വികസിപ്പിക്കുക, സാമൂഹിക ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്ന മാനുഷിക ദൗത്യമാണ് സാഹിത്യോത്സവ് നിര്‍വഹിക്കുന്നത്. രാവിലെ എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തോടെ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സാംസ്കാരിക ഒത്തിരിപ്പില്‍ ജിദ്ദയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കും.
ശേഷം നടക്കുന്ന സമാപന സംഗമത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. സാഹിത്യോത്സവില്‍ സംഗമിക്കുന്ന മുഴുവന്‍ ആസ്വാദകര്‍ക്കും ഫാമിലികള്‍ക്കും വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയര്മാന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, കണ്‍വീനര്‍ മന്‍സൂര്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.