ജിദ്ദ ഇംഗ്ലീഷ് ക്ലബ് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: 25 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന മുജീബ് ചപ്പൻ എഴോമിന് ജിദ്ദ ഇംഗ്ലീഷ് ക്ലബ് യാത്രയയപ്പ് നൽകി. ദോക കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലിചെയ്തിരുന്ന മുജീബ് സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ലളിതമായ രീതിയിൽ ഏറ്റവും എളുപ്പത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന പഠനരീതി അദ്ദേഹം രൂപകൽപന ചെയ്തിരുന്നു.
ജിദ്ദയിലെ പ്രവാസലോകത്ത് ചുരുങ്ങിയ കാലംകൊണ്ട് നിരവധി ശിഷ്യഗണങ്ങളെ അദ്ദേഹത്തിന് വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തകരും മറ്റു വിദ്യാർഥികളും പങ്കെടുത്തു. ക്ലബ് പ്രസിഡൻറ് സൈദലവി ചുക്കാൻ അധ്യക്ഷത വഹിച്ചു. നസീർ വാവ കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. ആസിഫ്, റഫീഖ് വളപുരം, സുൽഫീഖർ, വി.പി. മുനീർ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് അംഗങ്ങൾ ചേർന്ന് ഉപഹാരങ്ങൾ നൽകി. മുസ്തഫ കെ.ടി. പെരുവള്ളൂർ സ്വാഗതവും ആർ.പി. ശംസുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.