ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർ പ്രവർത്തനങ്ങൾക്ക് സജ്ജമായി
text_fieldsജിദ്ദ: രണ്ടര പതിറ്റാണ്ടിലധികമായി ഹജ്ജ് തീർഥാടകർക്ക് വിവിധ മേഖലയിൽ മഹത്തായ സേവനം ചെയ്ത് ശ്രദ്ധേയമായ ‘ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം’ ഈ വർഷത്തെ ഹജ്ജ് വളന്റിയർ സേവന പ്രവർത്തനങ്ങൾക്ക് സജ്ജമായതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനങ്ങൾ ചെയ്യാൻ ഈ വർഷവും സജീവമായി ഫോറം വളന്റിയർമാർ രംഗത്തുണ്ടാവും. വളന്റിയർ സേവനത്തിന് സന്നദ്ധരായവർ നിർദിഷ്ട ‘ജോട്ട്’ അപേക്ഷ ഫോറവും ആവശ്യമായ രേഖകളോടൊപ്പം ഉടൻ സമർപ്പിക്കണമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് വളൻറിയർ സേവനവുമായി ബന്ധപ്പെട്ട യോഗത്തിൽ ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ചെമ്പൻ അബ്ബാസ്, ജനറൽ കൺവീനർ സി.എച്ച്. ബഷീർ, അബ്ദുൽ സത്താർ ഇരിക്കൂർ, ഷഫീഖ് മേലാറ്റൂർ, ഷാഫി മജീദ്, അബ്ദുറഹീം ഒതുക്കുങ്ങൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും ട്രഷറർ ഷറഫു കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.