ജിദ്ദ ഹജ്ജ് വെൽഫെയര്‍ ഫോറം വളന്റിയര്‍ സംഗമം ഇന്ന്
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് പരിശീലനം നൽകുന്നതിനായി ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വളൻറിയര്‍ സംഗമം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഷറഫിയ ഫാദിൽ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 1.30ന് പരിശീലന ക്യാമ്പ് ആരംഭിക്കുമെന്ന് ഫോറം എക്സിക്യൂട്ടിവ് യോഗം അറിയിച്ചു.
ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വളൻറിയർമാർ നിർവഹിക്കേണ്ട സേവനങ്ങളെ കുറിച്ച് കോഓഡിനേറ്റർ സി.എച്ച്. ബഷീർ, ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട്, വളൻറിയർ ക്യാപ്റ്റൻ ഷാഫി മജീദ് എന്നിവർ വിശദീകരിച്ചു. ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന തീർഥാടകർക്ക് വീൽചെയർ സേവനം, വഴിയറിയാതെ കുഴങ്ങിയവരെ തമ്പിലെത്തിക്കുക, രോഗികളായ തീർഥാടകർക്ക് ആശുപത്രി സേവനം നൽകുക, ഹജ്ജിന്റെ കർമങ്ങൾ പൂർത്തീകരിക്കാൻ ക്ഷീണിതരായ തീർഥാടകരെ സഹായിക്കുക തുടങ്ങിയ സേവനങ്ങളിൽ ഫോറം വളൻറിയർമാർ സന്നദ്ധരായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇന്ത്യൻ ഹജ്ജ് മിഷന്റെയും ഉപദേശനിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹജ്ജ് വെൽഫെയർ ഫോറം.
ഫോറം സെക്രട്ടറിമാരായ കൊടശ്ശേരി കുഞ്ഞി മുഹമ്മദ്, ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റഷീദ് കാസിം കുഞ്ഞ്, മുംതാസ് അഹമ്മദ്, ഐ.ടി സെക്രട്ടറി സഹീർ അഹ്മദ്, സത്താർ ഇരിക്കൂർ, നഈം മോങ്ങം, എം.പി. അഷ്റഫ് പാപ്പിനിശ്ശേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.