ജിദ്ദക്ക് ലോകാരോഗ്യ സംഘടനയുടെ ‘ആരോഗ്യമുള്ള നഗരം’ അംഗീകാരം
text_fieldsജിദ്ദ: ജിദ്ദ നഗരത്തിന് ‘ആരോഗ്യമുള്ള നഗരം’ എന്ന അംഗീകാരം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയാണ് ഈ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ‘ആരോഗ്യമുള്ള നഗരമെന്ന’ അംഗീകാരം ലഭിക്കുന്ന മധ്യപൗരസ്ത്യ മേഖലയിലെ പ്രധാന നഗരമായി ജിദ്ദ മാറി.
ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അലിന്ന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി. മനുഷ്യരെ പരിപാലിക്കുന്നത് മുൻഗണനയാണെന്നതിെൻറ വ്യക്തമായ തെളിവാണ് ഇൗ നേട്ടമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് ഇത് പ്രധാനമാണ്. വിവിധ മേഖലകളിലും എല്ലാ പ്രാദേശിക, ആഗോള തലങ്ങളിലും മികവ് കൈവരിക്കുന്നതിന് കാരണമായ പിന്തുണക്ക് സൽമാൻ രാജാവിനും കിരീടാവകാശിക്കും ഡെപ്യുട്ടി ഗവർണർ നന്ദി പ്രകടിപ്പിച്ചു.
മേഖല ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിെൻറ സ്ഥിരവും നേരിട്ടുമുള്ള തുടർനടപടികളുടെ ഭാഗമാണ് ഈ നേട്ടമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യകരവും പാരിസ്ഥിതികവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ‘വിഷൻ 2030’ന് അനുസൃതമായി ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രമങ്ങളെ ഡെപ്യൂട്ടി ഗവർണർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.