Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 1:42 PM IST Updated On
date_range 22 Nov 2017 3:22 PM ISTകനത്ത മഴ: ജിദ്ദയിൽ രണ്ടുമരണം; ജനജീവിതം സ്തംഭിച്ചു
text_fieldsbookmark_border
ജിദ്ദ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. രാവിലെ മുതൽ ജിദ്ദയിൽ മഴ തുടങ്ങിയതോടെ നഗരപാതകളിൽ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങളിലും കടകളിലും ഗോഡൗണുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതൽ ഉണ്ടായത്. 481 പേരെ സിവിൽ ഡിഫൻസ് വിവിധയിടങ്ങളിൽ രക്ഷപ്പെടുത്തി എന്നാണ് ൈവകുന്നേരം വരെയുള്ള കണക്ക്.
181 പേർക്ക് ഷോക്കേറ്റതായി റിപ്പോർട്ടുണ്ട്. ഒരാൾ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാൾ വീട് തകർന്ന് മരിച്ചതായും പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. 2000ത്തോളം പേർ രക്ഷാസേനയുടെ സഹായം തേടി. വെള്ളക്കെട്ടിനെ തുടർന്ന് ജിദ്ദ- മക്ക എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം തടഞ്ഞു. നഗരത്തിലെ തുരങ്കങ്ങളിൽ വെള്ളം നിറഞ്ഞുകവിഞ്ഞു.
ജിദ്ദ എയർപോർട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാൽ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് ചാർജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. യാത്രികരും ൈപലറ്റുമാരും വൈകിയതിനാൽ പല വിമാനങ്ങളും പുറപ്പെടാൻ ൈവകി. ജിദ്ദ തുറമുഖത്തിെൻറ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലിൽ തകരാറിലായെങ്കിലും പിന്നീട് ശരിയാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒാഫിസുകൾക്കും അവധി പ്രഖ്യാപിച്ചതിനാലാണ് അത്യാഹിതങ്ങൾ ഒഴിവായത്.
സൗദി സമയം ഉച്ചക്ക് മൂന്നു മണിയോടെ മഴ താഇഫ് ഭാഗത്ത് ശക്തമായി. ജനങ്ങൾ വീടുവിട്ടിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, മദീന, യാംബു എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്. ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതർ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ മുന്നൊരുക്കങ്ങളാണ് സർക്കാർ ഏർെപ്പടുത്തിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story