ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ നജ്റാൻ ജയിൽ സന്ദർശിച്ചു
text_fieldsനജ്റാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ നജ്റാൻ ജയിൽ സന്ദർശിച്ചു. നജ്റാൻ ജയിലിൽ മൂന്നു മാസമായി കഴിയുന്ന 17 ഇന്ത്യക്കാർക്ക് എമർജൻസി പാസ്പോർട്ട് നൽകുന്നതിനുവേണ്ടി അപേക്ഷ സ്വീകരിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ വിനോദ് കുമാറിനോടൊപ്പം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം നജ്‌റാൻ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, അനിൽ രാമചന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു. കാലാവധിയുള്ള യാത്രാരേഖകൾ കൈവശമുള്ളവരെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ നാട്ടിലേക്ക് കയറ്റിവിടും.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്‌ഥരുടെ നജ്‌റാൻ സന്ദർശനം വൈകുന്നതുകൊണ്ട് മാത്രമാണ് യാത്രാ രേഖകൾ കൈവശം ഇല്ലാത്തവരുടെ നാടുകടത്തലിന് കാലതാമസം നേരിടുന്നതെന്നും ആയതിനാൽ മാസത്തിൽ ഒരു തവണയെങ്കിലും കോൺസുലേറ്റ് ഉദ്യോഗസ്‌ഥർ നജ്‌റാൻ തർഹീൽ സന്ദർശിക്കണമെന്നും ജവാസാത്ത് മേധാവി ലെഫ്റ്റനന്റ് കേണൽ സാദ് അബ്ദുൽ റഹ്‌മാൻ അൽ ഖഹ്ത്താനിയും ജയിൽ വകുപ്പ് മേധാവി മേജർ ഹിസ്സാം മുഹമ്മദ് അൽ സർഹാനിയും സംഘത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.