നാട്ടിൽ പോവാൻ പ്രയാസപ്പെടുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഴി നാടണയാം
text_fieldsജിദ്ദ: വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa - Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. നേരത്തെ കോവിഡിനെ തുടർന്ന് സൗദിയിൽ ലോക്‌ഡോൺ പ്രഖ്യാപിച്ചതിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +966 556122301 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കോൺസുലേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.