‘ഹജ്ജിന്റെ ആത്മാവ്’ പ്രഭാഷണം
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിനെറആഭിമുഖ്യത്തിൽ ‘ഹജ്ജിെൻറ ആത്മാവ്’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യം, സമ്പത്ത്, ഭരണകൂടത്തിെൻറ അനുമതി എന്നിവ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ നീട്ടിവെക്കാതെ എത്രയും വേഗം ഹജ്ജ് നിർവഹിക്കണമെന്നും പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ അത് പണക്കാരെൻറ മാത്രം ബാധ്യതയല്ലെന്നും എല്ലാ മുസ്ലിമുകളുടെയും ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സദസ്യരുടെ ചോദ്യങ്ങൾക്ക് അലി ശാക്കിർ മുണ്ടേരി, ശിഹാബ് സലഫി എന്നിവർ മറുപടി നൽകി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹാഫിദ് ഇസ്സുദ്ദീൻ സ്വലാഹി സംസാരിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.