ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഐ.എസ്.എം കാമ്പയിൻ ഉദ്‌ഘാടനം
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഐ.എസ്.എം കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ നൂർ മുഹമ്മദ് നൂരിഷ, അനസ് മൗലവി, ഖുദ്‌റത്തുല്ലാഹ് നദ്‌വി എന്നിവർ സംസാരിക്കുന്നു
ജിദ്ദ: 'ഇസ്ലാം അതിരുകളില്ലാത്ത കാരുണ്യം സുതാര്യമായ ദർശനം'എന്ന പ്രമേയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഐ.എസ്.എം കാമ്പയിൻ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്‌ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന സമ്മേളനം ഈ വർഷം ഡിസംബറിൽ നടക്കുമെന്നും പ്രഖ്യാപനം ഉടൻ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
'ഇസ്ലാഹി പ്രസ്ഥാനം: ചരിത്രവും വർത്തമാനവും'എന്ന വിഷയത്തിൽ അഹ്മദ് അനസ് മൗലവി സംസാരിച്ചു. 'ഇസ്ലാം; എന്‍റെ ആദർശം എന്‍റെ അഭിമാനം'എന്ന തലക്കെട്ടിൽ ഖുദ്‌റത്തുല്ലാഹ് നദ്‌വി സംസാരിച്ചു. ഇസ്ലാഹി സെന്‍റർ ജനറൽ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.