'തൗഹീദാണ് പ്രധാനം' പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: 'തൗഹീദാണ് പ്രധാനം' വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രഭാഷണം സംഘടിപ്പിച്ചു. ശറഫിയ്യയിലെ ഫദ്ൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അലി ശാക്കിർ മുണ്ടേരി സംസാരിച്ചു. സൃഷ്ടികർത്താവായ ദൈവം ഏകനാണെന്നും അവനാണ് ആരാധനക്കർഹനെന്നുമുള്ള തിരിച്ചറിവാണ് മനുഷ്യ ജീവിതത്തിെൻറ സമൂല പരിവർത്തനത്തിെൻറ ചാലകശക്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സർവ ശക്തനായ സ്രഷ്ടാവിനെക്കുറിച്ചുള്ള ബോധനത്തിന് മാത്രമേ മനുഷ്യ ഹൃദയങ്ങളിൽ ധാർമികമായ പരിവർത്തനം സാധ്യമാകൂവെന്നും ആ മാറ്റം പ്രധാനം ചെയ്യുന്ന ജീവിതരീതിയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. സ്രഷ്ടാവിനെയും അവന്റെ പരലോകവിചാരണയെയും സംബന്ധിച്ച കൃത്യമായ അവബോധം മനുഷ്യ മനസ്സുകളിലേക്ക് സന്നിവേശിക്കപ്പെട്ടെങ്കിൽ മാത്രമേ കളങ്കരഹി തമായി തിന്മകളെ ഉപേക്ഷിക്കുവാനും നന്മകളെ പുണരുവാനും മനുഷ്യർക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.