ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ വാരാന്ത്യ ക്ലാസ്
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന വാരാന്ത്യ ക്ലാസിലെ ആദ്യ സെഷനിൽ മുഹ്യിദ്ദീൻ മദനി സംസാരിച്ചു. മനുഷ്യകുലത്തിന് സ്രഷ്ടാവ് നൽകിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾക്ക് എല്ലാവരും നന്ദിയുള്ളവരാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്രഷ്ടാവിന്റെ കൽപനകൾക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്താൻ ഇസ്ലാം മതവിശ്വാസികൾ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രണ്ടാമത്തെ സെഷനിൽ ‘റമദാനിനെ യാത്രയാക്കാം, റാഹത്തായി’ വിഷയത്തിൽ റഫീഖ് കൊടിയത്തൂർ സംസാരിച്ചു. കർമങ്ങൾ മനഃസാന്നിധ്യത്തോടെയും സ്രഷ്ടാവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചും ചെയ്തെങ്കിൽ മാത്രമേ നാഥന്റെ പക്കൽ സ്വീകാര്യയോഗ്യമാവുകയുള്ളൂ എന്നദ്ദേഹം പറഞ്ഞു. സ്രഷ്ടാവിന്റെ കൽപനകൾക്കു വിധേയമായി റമദാനിൽ ജീവിതത്തെ ക്രമീകരിച്ചതുപോലെ മറ്റുള്ള മാസങ്ങളിലും ആത്മനിയന്ത്രണം സാധിക്കുന്നുവെങ്കിൽ മാത്രമേ നഷ്ടബോധമില്ലാതെ റമദാനിനെ യാത്രയാക്കിയവരിൽ ഉൾപ്പെടാനാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.