ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ; പഠന ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: കേവല പാരായണത്തിന് അപ്പുറം വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന അതിമഹത്തായ ജീവിതദര്‍ശനം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ തയാറാവണമെന്ന് ഉനൈസ് പാപ്പിനിശ്ശേരി പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ഖുർആൻ ജീവിതദർശനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റർ അംഗമായിരുന്ന കാസിം മലയനകത്തിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. ഇഫ്താറോടുകൂടി ആരംഭിച്ച പരിപാടി തറാവീഹ് നമസ്കാരാനന്തരം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.