ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹാഫിദുകളെ ആദരിച്ചു
text_fieldsജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ കീഴിലുള്ള തഹ്ഫിളുൽ ഖുർആനിൽ നിന്നും ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ മുഹമ്മദ് ഷീസ്, അബ്ദുള്ള മുനീർ എന്നിവരെ ആദരിച്ചപ്പോൾ
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫിളുൽ ഖുർആനിൽ നിന്നും ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ മുഹമ്മദ് ഷീസ്, അബ്ദുല്ല മുനീർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ ജംഇയത്തുൽ ഖൈർ മേധാവി ശൈഖ് ഖാലിദ് ഹസ്സൻ ഹാഫിദുകൾക്കും മാതാക്കൾക്കുമുള്ള ഉപഹാരങ്ങൾ കൈമാറി. അബ്ബാസ് ചെമ്പൻ അധ്യക്ഷതവഹിച്ചു. ഒരു വർഷം സമയമെടുത്താണ് രണ്ടു കുട്ടികളും ഖുർആൻ മുഴുവനായും മനഃപ്പാഠമാക്കിയത്. അറബി പാരായണം മാത്രം മനഃപ്പാഠമാക്കുന്ന പാരമ്പര്യരീതിയിൽ നിന്നും വ്യത്യസ്തമായി ഖുർആന്റെ ആശയവും അവതരണ പശ്ചാത്തലവും ഉൾകൊള്ളുന്ന തഫ്സീർ മനസ്സിലാക്കിയുള്ള പഠനമാണ് കുട്ടികൾ പൂർത്തിയാക്കിയത്.
മുഹമ്മദ് ഷീസിന്റെ പിതാവ് സജീർ അബൂബക്കർ, അബ്ദുല്ല മുനീറിന്റെ പിതാവ് അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ഇസ്സുദ്ദീൻ സ്വലാഹി, ഉമർ എന്നിവർ ഖുർആൻ പാരായണംചെയ്തു. നൂരിഷാ വള്ളിക്കുന്ന് നന്ദി പറഞ്ഞു.
ജംഇയത്തുൽ ഖൈറുക്കും തഹ്ഫീദുൽ ഖുർആന്റെ കീഴിൽ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഖുർആൻ പഠന കേന്ദ്രമാണ് ദാറു ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ. ഖുർആൻ പൂർണമായും മനഃപ്പാഠമാക്കുന്നതിനായുള്ള മുഴുവൻ സമയ ക്ലാസുകളും പാർട്ട് ടൈം കോഴ്സുകളും സെന്ററിൽ ലഭ്യമാണ്. രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 മണി വരെയാണ് ഫുൾ ടൈം കോഴ്സുകൾ നടക്കുന്നത്.
സ്ക്കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് അവരുടെ സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ പഠനവും സാധ്യമാക്കുന്നതിന്റെ ഭാഗമായി വൈകീട്ട് 6:30 മുതൽ 8:30 വരെ ഈവനിംഗ് ബാച്ചുകളും ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം തയാറാക്കിയ ക്ലാസ് മുറികളും അധ്യാപകന്മാരുമാണ് സെന്ററിലുള്ളത്. ഫുൾടൈം മോർണിങ് ബാച്ചിലേക്കും ഈവനിങ് ബാച്ചിലേക്കുമുള്ള അഡ്മിഷൻ തുടരുന്നതായി സെന്റർ ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.