ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയൻ അംഗത്വ കാർഡ് വിതരണവും സംഘടിപ്പിച്ചു
text_fieldsജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
ജിദ്ദ: ജിദ്ദയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) അംഗത്വ കാർഡ് വിതരണവും സംഘടിപ്പിച്ചു.
ജിദ്ദയിലെ ദെ പുട്ട് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. സംഗമത്തില്‍ പ്രസിഡൻറ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ഇബ്റാഹീം ശംനാട് റമദാന്‍ സന്ദേശം നല്‍കി. ഫോറം മുൻ അംഗം മുസ്തഫ പെരുവള്ളൂര്‍ നാടനുഭവങ്ങൾ പങ്കുവെച്ചു. ഹസന്‍ ചെറൂപ്പ, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, ഗഫൂർ മമ്പുറം, നാസര്‍ കരുളായി തുടങ്ങിയവര്‍ സംസാരിച്ചു.
കേരള ജര്‍ണലിസ്റ്റ് യൂനിയൻ (കെ.ജെ.യു) അംഗത്വ കാര്‍ഡ് ഫോറം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. 'ദ മലയാളം ന്യൂസി'ലെ വഹീദ് സമാന്‍, എൻ.എം സ്വാലിഹ് എന്നിവര്‍ക്ക് പുതുതായി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തില്‍ അംഗത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും ട്രഷറര്‍ പി.കെ. സിറാജ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.