ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വിനോദ, വിജ്ഞാന യാത്ര
text_fieldsജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഇബാൽ ബനീ മാലിക് താഴ്വരയിലേക്കു സംഘടിപ്പിച്ച വിനോദ, വിജ്ഞാന യാത്രയിൽ പങ്കെടുത്തവർ
ജിദ്ദ: ത്വാഇഫിൽനിന്ന് 136 കിലോമീറ്റർ അകലെ മയ്സാൻ ഗവർണറേറ്റിനു കീഴിലെ പ്രകൃതിരമണീയമായ ഇബാൽ ബനീ മാലിക് താഴ്വരയിലേക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വിനോദ, വിജ്ഞാന യാത്ര സംഘടിപ്പിച്ചു. മീഡിയ ഫോറം അംഗങ്ങളോടും കുടുംബങ്ങളോടുമൊപ്പം ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവ്, കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് എന്നീ സംഘടനയിൽനിന്നുള്ള അംഗങ്ങളും യാത്രയിൽ പങ്കാളികളായി. യാത്രക്കിടയിൽ ബസിൽ വെച്ച് വിവിധ വിനോദ, വിജ്ഞാന പരിപാടികൾ നടന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നടന്ന യാത്രയിൽ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അവലോകനം, ത്വാഇഫിനെക്കുറിച്ചുള്ള ചരിത്രവിവരണം, ഏറെ അറിവ് നൽകുന്ന ക്വിസ് പ്രോഗ്രാമുകൾ, രസകരമായ കുസൃതിച്ചോദ്യങ്ങൾ, മറ്റു പഠനാർഹമായ പ്രഭാഷണങ്ങൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രാ അംഗങ്ങളുടെ ഗാനാലാപനങ്ങൾ, വാശിയേറിയ അന്താക്ഷരി മത്സരം തുടങ്ങിയവ യാത്രയെ ഏറെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമാക്കി.
കണ്ണിന് കുളിർമയേകിയ ഇബാൽ ബനീ മാലിക് താഴ്വരയിലെ പ്രകൃതിഭംഗിയുടെ കാഴ്ചകൾക്കു പുറമെ ത്വാഇഫിലെ റുദാഫ് പാർക്ക്, മൃഗശാല തുടങ്ങിയവയും സംഘം സന്ദർശിച്ചു. അബ്ദുറഹ്മാൻ തുറക്കൽ, ജലീൽ കണ്ണമംഗലം തുടങ്ങിയവർ ക്വിസ് അവതരിപ്പിച്ചു. ഹസൻ ചെറൂപ്പ, ഇബ്രാഹിം ശംനാട്, പി.എം. മായിൻകുട്ടി, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി, കബീർ കൊണ്ടോട്ടി, പി.കെ. സിറാജ്, ഹിഫ്സുറഹ്മാൻ, എ.എം. അബ്ദുല്ലക്കുട്ടി, താജുദ്ദീൻ എന്നിവർ സംസാരിച്ചു.
നൗഫൽ പാലക്കോത്ത്, അബ്ദുൽ മജീദ് മൂഴിക്കൽ, നൗഷാദ് താഴത്തെവീട്ടിൽ, നജീബ് പാലക്കോത്ത് തുടങ്ങിയവർ ഗാനമാലപിച്ചു. യാത്രക്കും മറ്റു പരിപാടികൾക്കും മീഡിയ ഫോറം ഭാരവാഹികളായ സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ജാഫറലി പാലക്കോട്, സാബിത്ത് സലിം എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.