ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും -ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം
text_fieldsജിദ്ദ: കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ നിന്ന് മീഡിയവണ്‍, കൈരളി ചാനല്‍ പ്രതിനിധികളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റവുമാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസിന് യോജിക്കാത്ത ഈ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമര്‍ശനങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ അതിനോട് അസഹിഷ്ണുതയാണ് ഗവര്‍ണര്‍ പുലര്‍ത്തിപ്പോരുന്നത്.
പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി അനുമതി നല്‍കി ക്ഷണിച്ചു വരുത്തി അപമാനിക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രസിഡന്റ് പി.എം. മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളിയും പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.