ഇബാൽ ബനീ മാലിക് താഴ്വരയിലേക്ക് വിനോദ, വിജ്ഞാന യാത്ര നടത്തി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
text_fields
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഇബാൽ ബനീ മാലിക് താഴ്വരയിലേക്ക് സംഘടിപ്പിച്ച വിനോദ, വിജ്ഞാന യാത്രയിൽ പങ്കെടുത്തവർ
ജിദ്ദ: ത്വാഇഫിൽ നിന്നും 136 കിലോമീറ്റർ അകലെ മയ്സാൻ ഗവർണറേറ്റിന് കീഴിലെ പ്രകൃതിരമണീയമായ ഇബാൽ ബനീ മാലിക് താഴ്വരയിലേക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വിനോദ, വിജ്ഞാന യാത്ര സംഘടിപ്പിച്ചു. മീഡിയ ഫോറം അംഗങ്ങളോടും കുടുംബങ്ങളോടുമൊപ്പം ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ്, കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് എന്നീ സംഘടനയിൽ നിന്നുള്ള അംഗങ്ങളും യാത്രയിൽ പങ്കാളികളായി. വിവിധ വിനോദ, വിജ്ഞാന പരിപാടികൾ നടന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം നടന്ന യാത്രയിൽ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അവലോകനം, ത്വാഇഫിനെക്കുറിച്ചുള്ള ചരിത്ര വിവരണം, ക്വിസ് പ്രോഗ്രാമുകൾ, കുസൃതി ചോദ്യങ്ങൾ, പ്രഭാഷണങ്ങൾ, ഗാനാലാപനങ്ങൾ, അന്ത്യാക്ഷരി മത്സരം തുടങ്ങിയവ യാത്രയെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമാക്കി. ഇബാൽ ബനീ മാലിക് താഴ്വര, ത്വാഇഫിലെ റുദാഫ് പാർക്ക്, മൃഗശാല തുടങ്ങിയവയും സംഘം സന്ദർശിച്ചു.
സംഘം ഇബാൽ ബനീ മാലിക് താഴ്വരയിൽ
അബ്ദുറഹ്മാൻ തുറക്കൽ, ജലീൽ കണ്ണമംഗലം തുടങ്ങിയവർ ക്വിസ് അവതരിപ്പിച്ചു. ഹസൻ ചെറുപ്പ, ഇബ്രാഹിം ശംനാട്, പി.എം മായിൻകുട്ടി, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി, കബീർ കൊണ്ടോട്ടി, പി.കെ സിറാജ്, ഹിഫ്‌സുറഹ്മാൻ, എ.എം അബ്ദുള്ളക്കുട്ടി, താജുദ്ദീൻ എന്നിവർ സംസാരിച്ചു. നൗഫൽ പാലക്കോത്ത്, അബ്ദുൽ മജീദ് മൂഴിക്കൽ, നൗഷാദ് താഴത്തെവീട്ടിൽ, നജീബ് പാലക്കോത്ത് തുടങ്ങിയവർ ഗാനമാലപിച്ചു. യാത്രക്കും മറ്റു പരിപാടികൾക്കും മീഡിയ ഫോറം ഭാരവാഹികളായ സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ജാഫറലി പാലക്കോട്, സാബിത്ത് സലിം എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.