Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

text_fields
bookmark_border
ജി​ദ്ദ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
cancel
camera_alt

ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി

ജി​ദ്ദ: ഇ​ന്ത്യ​യു​ടെ 76ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തെ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളൊ​രു​ക്കി വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ. കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

കോ​ൺ​സു​ൽ ജ​ന​റ​ലി​​ന്റെ മാ​താ​വ്, ഭാ​ര്യ ഫ​ഹ്മി​ന ഖാ​ത്തൂ​ൻ, സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​ഹേ​മ​ല​ത മ​ഹാ​ലിം​ഗം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ, സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​റ്റ് സ്കൂ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് തി​ള​ക്കം ന​ൽ​കി.

ബോ​യ്സ് സെ​ക്ഷ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. സ​മാ​ധാ​നം, ഐ​ക്യം, സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യി കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി, ഭാ​ര്യ ഫ​ഹ്മി​ന ഖാ​ത്തൂ​ൻ എ​ന്നി​വ​ർ വെ​ള്ള പ്രാ​വു​ക​ളെ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി​വി​ട്ടു.

സ്കൂ​ൾ ബാ​ൻ​ഡ് സം​ഘ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കോ​ൺ​സു​ൽ ജ​ന​റ​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം വാ​യി​ച്ചു. തു​ട​ർ​ന്ന് സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​യു​ക​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ല്ലാ​വ​രെ​യും ഓ​ർ​മ്മി​പ്പി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യാ​തി​ഥി​യു​ടെ വാ​ക്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ രാ​ജ്യ​ത്തി​​ന്റെ പു​രോ​ഗ​തി​ക്ക് ക്രി​യാ​ത്മ​ക​മാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക് വ​ർ​ഷം സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ സൗ​ദി​യി​ൽ നി​ന്നും ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ ഷാ​സി​യ പ​ട്ടേ​ൽ, മ​റി​യം ജാ​വീ​ദ് ഖ​ലീ​ൽ, ത​മ​ന്ന അ​മീ​ർ, ജ​യ്‌​വ​ൽ നി​ഷി​ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഹോ​ൺ റോ​യ് ഹി​ന്ദി​യി​ലും അ​ക്ഷ​യ അ​നു​പ് ഇം​ഗ്ലീ​ഷി​ലും പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഇ​ന്ത്യ​യെ ഭാ​ഷ ആ​ചാ​ര​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന നൂ​ലു​ക​ൾ കൊ​ണ്ട് നെ​യ്ത ഒ​രു തു​ണി​യാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 'ഭാ​ര​ത് സം​സ്‌​കൃ​തി കി ​ധ​രോ​ഹ​ർ' എ​ന്ന പ​രി​പാ​ടി ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

രാ​ജ്യ​ത്തി​​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ ധീ​ര​രും നി​സ്വാ​ർ​ത്ഥ​രു​മാ​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച '1857 മു​ത​ൽ 2025 വ​രെ​യു​ള്ള ഇ​ന്ത്യ' എ​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ലെ 500ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു സ​ദ​സ്സി​​ന്റെ ക​യ്യ​ടി നേ​ടി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര​ക​ളി, കോ​ലാ​ട്ടം, ഒ​ഡീ​സി നൃ​ത്തം, ദേ​ശ​സ്നേ​ഹ സ​മ​കാ​ലി​ക നൃ​ത്തം, ഗ​ർ​ബ നൃ​ത്തം, വ​ട​ക്കു​കി​ഴ​ക്ക​ൻ പ​ര​മ്പ​രാ​ഗ​ത, ഗോ​ത്ര നൃ​ത്തം തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolSaudi Arabia NewsRepublic Day 2025
News Summary - jeddah indian school republic day celebration
Next Story