ജിദ്ദ ഇന്ത്യൻ സ്കൂൾ: ഒത്തുതീർപ്പു കരാറിന് എംബസിയുടെ അംഗീകാരം
text_fieldsജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിഷയത്തിൽ കെട്ടിടം തിരിച്ചുകിട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിെൻറ നേതൃത്വത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പു കരാറിന് ഇന്ത്യൻ എംബസിയുടെ അംഗീകാരം ലഭിച്ചുവെന്നാണ് അനൗദ്യോഗിക വിവരം. എല്ലാ നടപടികളും പൂർത്തിയായ ശേഷം കോൺസൽ ജനറൽ ഒൗദ്യോഗിക പ്രസ്താവന നൽകുമെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ പറഞ്ഞു. അതേ സമയം പുതിയ വാടക കരാർ കെട്ടിട ഉടമ വിശദമായി പരിശോധിച്ചു വരികയാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകളായിരുന്നു ചൊവ്വാഴ്ച ഗേൾസ് സ്കൂളിൽ നടന്നത്. ഏതായാലും സ്കൂൾ കെട്ടിടം തിരിച്ചുകിട്ടുമെന്ന കാര്യം ഉറപ്പായി. വാടക കുടിശ്ശിക ഘട്ടം ഘട്ടമായി നൽകാനാണ് ധാരണ എന്നാണറിയുന്നത്.
ഒരു ഗോഡൗൺ വാടകക്കെടുത്താണ് സ്കൂളിലെ ഫർണിച്ചറുകൾ സുക്ഷിച്ചരിക്കുന്നത്. അത് തിരിച്ചെത്തിക്കുന്നതുൾപെടെ കാര്യങ്ങൾ പൂർത്തിയാവുന്നതു വരെ സ്കൂൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടി വരും. നിലവിൽ പരീക്ഷ നടക്കുന്നത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഗേൾസ് സ്കൂളിലാണ്.
വാടകത്തർക്കം കോടതി കയറിയതിനെ തുടർന്നുണ്ടായ നിയമ പ്രശ്നത്തിലാണ് സ്കൂൾ ഒഴിയാൻ അധികൃതർ തീരുമാനിച്ചത്. കോടതിക്ക് പുറത്ത് ഇന്ത്യൻ കോൺസൽ ജനറലിെൻറ നിർദേശപ്രകാരം ഡെപ്യൂട്ടി കോൺസൽ ജനറൽ നടത്തിയ അനുരഞ്ജന ചർച്ച ഫലം കാണുകയായിരുന്നു.
തിങ്കളാഴ്ചയാണ് ആ നിർണായക ചർച്ച നടന്നത്. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കൂ എന്ന മുറവിളി മലയാളി സമൂഹത്തിൽ നിന്നടക്കം ശക്തമായിരുന്നു.
എന്തു വിലകൊടുത്തും സ്കൂൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.