ജിദ്ദ കേരള പൗരാവലി എം.ടി. വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ: എം.ടി വാസുദേവൻ നായർ സാഹിത്യ കൈരളിക്ക് മുഖവുര വേണ്ടാത്ത അതുല്യ പ്രതിഭയായിരുന്നു വെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രയപ്പെട്ടു. എം.ടിയുടെ വിയോഗം സാഹിത്യ, സിനിമാ മേഖലക്കും വേറിട്ട പ്രതികരണ ശൈലികൾക്കും കനത്ത നഷ്ടമാണ് എന്നതിൽ തർക്കമില്ല. സമൂഹത്തിൽ ആഴ്ന്നിറങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യെൻറെ വിശപ്പിന് മുമ്പിൽ വഴിമാറുമെന്ന് തെൻറെ സാഹിത്യ ശൈലിയിലൂടെ അദ്ദേഹം നമ്മെ പഠിപ്പിച്ചു.
കാലമെത്ര കഴിഞ്ഞാലും മണ്ണും മലയാളിയും നിലനിൽക്കുവോളം എം.ടിയുടെ രചനകൾ വായിക്കുകയും അതിൽ പഠനവും ഗവേഷണവും തുടരുകയും ചെയ്യുമെന്ന് അനുസ്മരണ സെമിനാറിൽ പങ്കെടുത്തവർ നിരീക്ഷിച്ചു. മനുഷ്യസഹജമായ പ്രണയം, വിശപ്പ്, കരുണ, സഹതാപം, മാനാഭിമാനം എന്നീ വികാരങ്ങളെ തൻ്റെ രചനകളിൽ പ്രോജ്ജ്വലിപ്പിക്കുകയും സാമൂഹിക പരിഷ്ക്കരണങ്ങൾക്കും മാനവ പുരോഗതിയ്ക്കുമുള്ള വിത്തെറിയുകയും ചെയ്ത അതുല്യ സാഹിത്യകാരനായിരുന്നു എം.ടിയെന്ന് സെമിനാറിൽ പങ്കെടുത്തവർ കൂട്ടിച്ചേർത്തു.
നസീർ വാവക്കുഞ്ഞ്, ഹിഫ്സുറഹ്‌മാൻ, മിർസാ ഷരീഫ്, അയ്യൂബ് പന്തളം, റാഫി ബീമാപ്പള്ളി, പി.ആർ. റെമി, യൂനുസ് കാട്ടൂർ, ജാഫറലി പാലക്കോട്, സുനിൽ സെയ്ദ്, സോഫിയ ബഷീർ, മുഹമ്മദ് റാഫി ആലുവ, അബ്ദുള്ള മുക്കണ്ണി, റജിയ വീരാൻ, വാസുദേവൻ വെളുത്തേടത്ത്, അബ്ദുൽ ലത്തീഫ് പാലക്കാട്, ഷമീർ നദ്‌വി, ശിഹാബ് കരുവാരകുണ്ട്, യൂസുഫ് കോട്ട, സി.എച്ച്. ബഷീർ, അലി തേക്കുതോട്, നാസർ കോഴിത്തൊടി, അഡ്വ. ഷംസുദ്ധീൻ, സോഫിയ സുനിൽ, വീരാൻ ചെർപ്പുളശേരി, അഷ്‌റഫ് രാമനാട്ടുകര, മസൂദ് ബാലരാമപുരം എന്നിവർ സംസാരിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി സദസ്സ് നിയന്ത്രിച്ചു. കൺവീനർ നാസർ ചാവക്കാട് സ്വാഗതവും ജനറൽ കൺവീനർ മൻസൂർ വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.